സ്വന്തം ലേഖകന്‍: സ്ലാമിക് സ്റ്റേറ്റ് ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ ഇറാഖിലെ ബാദുഷ് ജയിലിലെന്ന് സുഷമ സ്വരാജ്, ബന്ദികളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി. 2014 ലാണ് ഐസിസ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഇറാഖ് സന്ദര്‍ശിക്കുന്ന വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങിന് ഇക്കാര്യത്തെക്കുറിച്ച് സൂചന ലഭിച്ചതായും സുഷമ സ്വരാജ് വ്യക്തമാക്കി.
തട്ടിക്കൊണ്ടുപോയവരെ ഒരു ആശുപത്രിയുടെ നിര്‍മ്മാണത്തിനാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ആദ്യം ഉപയോഗിച്ചത്. പിന്നീട് അവിടെ നിന്ന് ഒരു ഫാമിലേക്ക് മാറ്റി. ഏറ്റവും ഒടുവിലാണ് ബാദുഷായിലെ ജയിലില്‍ ഇവരെ എത്തിച്ചിരിക്കുന്നത്. ഇറാഖില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് സുഷമ പറഞ്ഞു.
ഇറാഖിലെ ബാദുഷ ഗ്രാമം ഇപ്പോഴും ഭീകരരുടെ നിയന്ത്രണത്തിലാണ്. ഈ സാഹചര്യത്തില്‍ ഇവിടെ നടക്കുന്ന പോരാട്ടം അവസാനിച്ചാല്‍ മാത്രമേ ബന്ദികളാക്കിയവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു. കാണാതായവരുടെ ബന്ധുക്കളുമായി ഡല്‍ഹിയില്‍ വച്ചു നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല