1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2016

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകള്‍ക്കായി ഒരുക്കിയിരിക്കുന്നത് ഭൂമിയിലെ നരകങ്ങളെന്ന് റിപ്പോര്‍ട്ട്. ഭീകരരുടെ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീകളിലൂടെ ലൈംഗിക അടിമകളുടെ ദുരിതങ്ങള്‍ കുറച്ചൊക്കെ പുറംലോകം അറിഞ്ഞതാണ്. എന്നാല്‍ വര്‍ഷങ്ങളായി ഐഎസിന്റെ തടവുമുറികളില്‍ കഴിയുന്ന സ്ത്രീകളായ ലൈംഗിക അടിമകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

13 വയസു മുതല്‍ 60 വയസുവരെ ഉള്ളവര്‍ ഇക്കുട്ടത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇരുട്ടറകളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ഇരുമ്പുകൊണ്ടുള്ള വാതിലുകളും ജനലുകളും സൂര്യപ്രകാശം അല്‍പ്പം പോലും കടക്കാത്ത ചുവരുകളുമാണ് ജയിലറകളില്‍.

ഇടുങ്ങിയ മുറിയില്‍ ഇവര്‍ക്ക് സ്വന്തമായുള്ളത് ഒരു തലയിണ മാത്രമാണ്. കിടപ്പറയില്‍ വെച്ചിരിക്കുന്ന പാത്രത്തില്‍ വെള്ളവും ഭക്ഷണവും ഉണ്ടാകും. ഒന്നു രണ്ട് പുസ്തകങ്ങള്‍ ഇവരുടെ കിടക്കു സമീപം സൂക്ഷിച്ചിരിക്കും. തീവ്രവാദികളുടെ കൈയില്‍ അകപ്പെട്ടു എന്ന് അറബിയില്‍ ചുവരില്‍ എഴുതി വെച്ചിരിക്കുന്നു.

സ്ത്രീകള്‍ ഗര്‍ഭം ധരിക്കാതിരിക്കാന്‍ അമിതമായ ഗര്‍ഭനിരോധന ഗുളികകള്‍ നിര്‍ബന്ധിച്ച് തീറ്റിക്കുന്നതായും ഐ.എസ് പുറത്തുവിട്ട വീഡിയോകള്‍ നിരീക്ഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.