സ്വന്തം ലേഖകന്‍: ഐഎസ്എല്‍ ആവേശ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരെ ദല്‍ഹി ഡൈനാമോസിന് ജയം. ഹോം ഗ്രൗണ്ടായ ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ദല്‍ഹിയുടെ ജയം. എട്ടാം മിനിറ്റില്‍ ആന്‍ഡേഴ്‌സന്‍ ചിക്കാവോ ആണ് ദല്‍ഗിയുടെ വിജയ ഗോള്‍ നേടിയത്.
മികച്ച കളിയാണ് ചെന്നയിന്‍ എഫ്.സി പുറത്തെടുത്തെങ്കിലും ആദ്യ പകുതിയില്‍ ദല്‍ഹി നേടിയ ഗോളിന് തിരിച്ചടിക്കാന്‍ ചെന്നൈയിനായില്ല. അതേസമയം ഗോളുകള്‍ വീഴാതെ ചെന്നൈയിനെ മൈതാനത്ത് ശക്തമായി പ്രതിരോധിക്കാന്‍ ദല്‍ഹിക്കായി. അതേസമയം ഫൗളുകളുടെ കാര്യത്തിലും മഞ്ഞക്കാര്‍ഡിന്റെ കാര്യത്തിലും ദല്‍ഹി തന്നെയായിരുന്നു മുന്നില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല