സ്വന്തം ലേഖകന്‍: ചൈന്നൈയില്‍ എഫ്‌സിക്ക് ഐഎസ്എല്‍ സീസണിലെ ആദ്യ ഹാട്രിക്, നാലു ഗോളുകള്‍ക്ക് എഫ് സി ഗോവയെ പറപറത്തി.
സ്റ്റീവന്‍ മെന്‍ഡോസയിലൂടെ സീസണിലെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കിയ ചെന്നെയിന്‍ എഫ്.സി 40 സ്‌കോറിന് എഫ്.സി ഗോവയെ തോല്‍പ്പിച്ച് ഗംഭീര തിരിച്ചു വരവു നടത്തി. ആദ്യ രണ്ട് മത്സരങ്ങളും ദയനീയമായി പരാജയപ്പെട്ട ശേഷമാണ് ചെന്നൈയുടെ നില പരുങ്ങലിലായിരുന്നു.
ആദ്യ പതിനഞ്ച് മിനിട്ടിനുള്ളില്‍ തന്നെ മെന്‍ഡോസയുടെ ആദ്യഗോള്‍ പിറന്നിരുന്നു. കഴിഞ്ഞ കൊല്ലത്തെ മികച്ച കളിക്കാരനുള്ള സുവര്‍ണ പാദുകം നേടിയ എലാനോ ഹാഫ് ടൈമിന് രണ്ടു മിനിട്ട് മുമ്പ് രണ്ടാമത്തെ ഗോളും നേടി.
62 മത്തെ മിനിട്ടില്‍ എലാനോയുടെ പാസില്‍ നിന്നുതന്നെ മെന്‍ഡോസ വീണ്ടും ഗോവയെ ഞെട്ടിച്ച് വലകുലുക്കി. കളി തീരുന്നതിന് 15 മിനിട്ട് മുമ്പ് എലാനോ വീണ്ടും കൊടുങ്കാറ്റായി ഹാട്രിക് തികക്കുകയും ചെയ്തു. ഇതോടെ ചെന്നൈയില്‍ എഫ് സി പോയിന്റ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല