സ്വന്തം ലേഖകന്‍: ഐ.എസ്.എല്‍ രണ്ടാം മത്സരത്തില്‍ എഫ് സി ഗോവ രണ്ടു ഗോളുകള്‍ക്ക് ഡല്‍ഹി ഡൈനാമോസിനെ കെട്ടുകെട്ടിച്ചു. സീസണിലെ രണ്ടാം മത്സരത്തില്‍ എഫ്.സി ഗോവയ്ക്ക് ജയം. ഡല്‍ഹി ഡൈനാമോസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ തന്നെ ഗോവ ഇരുഗോളുകളും നേടിയിരുന്നു.
മൂന്നാം മിനിട്ടില്‍ എസ്.ചക്രബര്‍ത്തിയും 45ആം മിനിട്ടില്‍ റെയ്‌നാള്‍ഡോയുമാണ് വിജയഗോളുകള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഡല്‍ഹി ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. രണ്ടാം പകുതിയില്‍ തന്നെ ഇരു ടീമിലെയും മൂന്ന് താരങ്ങള്‍ക്ക് മഞ്ഞകാര്‍ഡ് ലഭിച്ചു. ബ്രസീലിയന്‍ ഇതിഹാസ താരങ്ങളായ സീക്കോ,? റോബര്‍ട്ടോ കാര്‍ലോസ് എന്നിവരാണ് യഥാക്രമം ഗോവ,?ഡല്‍ഹി ടീമുകളുടെ പരിശീലകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല