സ്വന്തം ലേഖകന്‍: ഐഎസ്എല്‍, എഫ് സി ഗോവ സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പൊരിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് എഫ്‌സി ഗോവ മുന്നേറ്റം നടത്തിയത്. 12 മത്തെ മിനുറ്റില്‍ ഘാനക്കാരന്‍ ഫ്രാന്‍സിസ് ഡാഡ്‌സിയിലൂടെയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഗോള്‍. എന്നാല്‍ ജൊനാഥന്‍ ലൂക്ക,(28),റെയ്‌നാല്‍ഡോ(30),റാവു ദേശായി(70) എന്നിവരിലൂടെ ഗോവ മറുപടി നല്‍കുകയായിരുന്നു.
ഇരു ടീമുകളും ഉശിരന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ കാണികള്‍ ആവേശത്തിലായി. കഴിഞ്ഞ കളിയില്‍ ചെന്നൈയോട് നാലു ഗോളിന് പരാജയപ്പെട്ട ഗോവ ഏറെ സൂക്ഷിച്ചാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിട്ടത്. ആദ്യമിനുറ്റില്‍ മികച്ച കളി പുറത്തെടുത്ത നോര്‍ത്ത ഈസ്റ്റ് യുണൈറ്റഡിന് പിന്നിട് കാര്യങ്ങള്‍ കൈവിട്ടു. റെയ്‌നാല്‍ഡയുടെ രണ്ടു ഗോളുകളാണ് ഗോവയുടെ മുന്നേറ്റത്തിന് കാരണം. ഗോവയുടെ പ്രതിരോധവും ആക്രമണവുമെല്ലാം ഈസ്റ്റ് യുണൈറ്റഡിനെ വിറപ്പിച്ചു നിര്‍ത്തി.
കളിയുടെ രണ്ടാം പകുതിയില്‍ ഈസ്റ്റ് യുണൈറ്റഡ് തിരച്ചു കയറാന്ര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോവ വിട്ടകൊടുത്തില്ല. കളിയുടെ അവസാന ഘട്ടത്തില്‍ ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും കൂടൂതല്‍ ഗോളുകളൊന്നും ഉണ്ടായില്ല. പോയ്ന്റു പട്ടികയില്‍ ഗോവ ഏഴു പോയന്റുമായി രണ്ടാം സ്ഥാനത്താണ്. തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കും വഴങ്ങിയ നോര്‍ത്ത ഈസ്റ്റ് യുണൈറ്റഡിന് ഇതുവരെ പോയന്റൊന്നും നേടാനായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല