സ്വന്തം ലേഖകന്‍: ഐഎസ്എല്‍, ഡല്‍ഹി ഡൈനാമോസിന്റെ ആക്രമണ ഫുട്‌ബോളിനു മുന്നില്‍ കേരള ബ്ലാസ്റ്റേര്‍സ് മുട്ടുകുത്തി. ഐഎസ്എല്‍ രണ്ടാം പതിപ്പിലെ മൂന്നാമത്തെ ഹോം മാച്ചില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു തോല്‍വി ഒരു ഗോളിന്. നാലു കളിയില്‍ നാലു പോയിന്റുമായി ആറാം സ്ഥാനത്തുതന്നെ. ഡല്‍ഹി നാലു കളിയില്‍ ഒന്‍പതു പോയിന്റുമായി പുണെയ്ക്കു തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തെത്തി.
പകരക്കരനായിറങ്ങിയ ഘാനക്കാരന്‍ റിച്ചഡ് ഗാഡ്‌സേയാണു 87 മത്തെ മിനിറ്റില്‍ ഗോള്‍ നേടിയത്. മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേന, ദേശീയ ടീം അംഗങ്ങളായ സന്ദേഷ് ജിങ്കാന്‍, കാവിന്‍ ലോബോ എന്നിവരെ അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ഡൈനമോസിന്റെ പ്രതിരോധത്തിനു നടുവില്‍ റീസയും മലയാളി താരം അനസുമായിരുന്നു.
ആസൂത്രണത്തിലും ആക്രമണത്തിലും വ്യക്തിഗത മികവിലും മുന്നിലായിരുന്നു ഡല്‍ഹി. ബ്ലാസ്റ്റേര്‍സിനായി അലറി വിളിക്കുന്ന 62,013 കാണികളെ അവര്‍ ഗൗനിച്ചതേയില്ല. ലോകതാരങ്ങളായ മലൂദ, റീസ എന്നിവര്‍ക്കൊപ്പം ദൊസ് സാന്റോസും ഹാന്‍സ് മള്‍ഡറും ഡല്‍ഹി നിരയില്‍ ഒത്തിണങ്ങിയപ്പോള്‍ മികച്ച മധ്യനിര നീക്കങ്ങളും ആക്രമണങ്ങളും പിറന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല