1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2015

സ്വന്തം ലേഖകന്‍: ഐഎസ്എല്ലില്‍ സമനിലയോടെ കേരളാ ബ്ലാസ്റ്റേര്‍സിന്റെ കുതിപ്പിന് അവസാനം, ലീഗിന് പുറത്ത്. നിര്‍ണായക മത്സരത്തില്‍ മുംബൈ എഫ്.സിക്കെതിരെ സമനില വഴങ്ങേണ്ടി വന്നതോടെയാണ് കേരളത്തിന്റെ സെമിഫൈനല്‍ സ്വപ്‌നങ്ങള്‍ അവസാനിച്ചത്. കളിയുടെ 25 മത്തെ മിനിട്ടില്‍ യുവാന്‍ അഗ്വിലേറ മുംബൈയ്ക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ 88 മത്തെ മിനിട്ടില്‍ അന്റോണിയോ ജര്‍മെയ്ന്‍ കേരളത്തിന്റെ സമനില ഗോള്‍ നേടി.

കളി സമനിലയിലായതോടെ മുംബൈയുടെയും ലീഗിലെ സ്വപനങ്ങള്‍ പൊലിഞ്ഞു. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്‍ഡില്‍ ബ്രൂണോ പെറോണ്‍ കേരളത്തിന് വേണ്ടി ഗോളടിച്ചെങ്കിലും ലൈന്‍ റഫറി ഓഫ് സൈഡ് വിളിച്ചതോടെ കേരളത്തിന്റെ സെമി പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു.

ഈ ഗോള്‍ അനുവദിക്കാത്തത് റഫറിയുമായുള്ള തര്‍ക്കത്തിനും കാരണമായി. അവശേഷിക്കുന്ന കളികളില്‍ ജയിച്ചാല്‍ പോലും സെമിസാധ്യത വിദൂരമായിരുന്ന ബ്ലാസ്റ്റേഴ്‌സും തൊട്ടു മുന്നിലുള്ള മുംബൈയും തമ്മിലുള്ള മരണപ്പോരാട്ടമായിരുനു ഇന്നലത്തെ കളി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാനസ്ഥാനത്താണ് സച്ചിന്റെ ബ്ലാസ്റ്റേഴ്‌സ്. മുംബൈയ്ക്ക് കേരള ടീമിനേക്കാള്‍ ഒരു പോയന്റ് മാത്രമാണ് കൂടുതലുള്ളത്.

ഇത്തവണത്തെ സീസണില്‍ ആദ്യ മത്സരമൊഴിച്ചാല്‍ പരാജയങ്ങളായിരുന്നു കേരള ബ്ലാസ്റ്റേര്‍സിന് ഏറെയും. തുടര്‍ന്ന് കോച്ച് പീറ്റര്‍ ടെയ്‌ലറെ മാറ്റി നോക്കിയെങ്കിലും കൊല്‍ക്കത്തയോടും ചെന്നൈയോടുമുള്ള തോല്‍വികള്‍ സാധ്യതകളെ തകര്‍ത്തു. എഫ്.സി. ഗോവ, ഡല്‍ഹി ഡൈനമോസ്, എന്നിവര്‍ക്കെതിരെയാണ് കേരളത്തിന്റെ ഇനിയുള്ള മത്സരങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.