സ്വന്തം ലേഖകന്‍: ഐഎസ്എല്‍, മുംബൈക്കു മുന്നില്‍ മുട്ടിടിച്ച് കേരളം, സമനില പിടിച്ച് രക്ഷപ്പെട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ രണ്ടാം ഹോം മത്സരം സമനിലയില്‍. അറുപതിനായിരത്തിലധികം വരുന്ന ആരാധകര്‍ക്ക് മുന്നില്‍ കേരളം ഗോള്‍ രഹിത സമനിലകൊണ്ട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
മുംബൈ സിറ്റി എഫ്‌സിയുടെ മുന്നേറ്റ നിര തുടര്‍ച്ചയായി കേരളത്തിന്റെ പ്രതിരോധം തകര്‍ത്ത് ഗോള്‍ വലയ്ക്ക് മുന്നിലെത്തി. പക്ഷേ രക്ഷകനായി ഗോളി ബൈവാട്ടര്‍ അവതരിച്ചതോടെ ഗോള്‍ വല സുരക്ഷിതമായി. തുടക്കത്തില്‍ കേരള താരങ്ങള്‍ കളം നിറഞ്ഞ് തന്നെയാണ് കളിച്ചു തുടങ്ങിയത്. പക്ഷേ മുംബൈ സിറ്റിക്കാര്‍ ഒത്തൊരുമയോടെ മുന്നേറാന്‍ തുടങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ താളം തെറ്റി.
രണ്ട് മത്സരങ്ങളില്‍ നിന്ന് കേരളത്തിന് ഇപ്പോള്‍ നാല് പോയന്റ് ആണ് ഉള്ളത്. പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനവും. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റ് സ്വന്തമാക്കിയ പൂണെ എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല