സ്വന്തം ലേഖകന്‍: മലേഷ്യയിലെ ആദ്യ ഇസ്ലാമിക് എയര്‍ലൈന്‍സ് സംരഭവുമായി അമുസ്ലീം ദമ്പതികള്‍. റയാനി നിര്‍മാതാവ് രവി അലെഗേന്ദ്രനും ഭാര്യ കാര്‍ത്യായനി ഗോവിന്ദനുമാണ് ഇസ്ലാമിക് വിമാന സര്‍വീസുമായി രംഗത്തത്തെിയിരിക്കുന്നത്. പൂര്‍ണമായി ഇസ്ലാമിക നിയമങ്ങള്‍ക്ക് അനുസരിച്ചായിരിക്കും വിമാനത്തിന്റെ യാത്ര. വിമാനം പുറപ്പെടുന്നതിനുമുമ്പ് പ്രാര്‍ഥനക്കുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടെ നിരവധി സേവനങ്ങളാണ് കമ്പനി യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
വിമാനത്തില്‍ മദ്യവും പന്നിയിറച്ചിയും വിളമ്പാന്‍ അനുവദിക്കില്ലെന്ന് മാത്രമല്ല, വനിതാ ജീവനക്കാര്‍ക്ക് ഇസ്ലാം അനുശാസിക്കുന്ന വസ്ത്രധാരണ രീതിയുമുണ്ട്. മുസ്ലിംകളെ ലക്ഷ്യമിട്ടാണ് സര്‍വിസ് എങ്കിലും എല്ലാ മതവിഭാഗങ്ങള്‍ക്കും വിമാനത്തില്‍ സഞ്ചരിക്കാം. വിവേചനത്തിനുള്ള ശ്രമമല്ലെന്നും വീട്ടിലെപ്പോലെ സ്വസ്ഥമായി യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് സര്‍വീസ് തുടങ്ങിയതെന്നും രവി വ്യക്തമാക്കി.
വ്യോമയാന മന്ത്രാലയം മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജാഫര്‍ സംഹരി വിമാനത്തിന്റെ ലൈസന്‍സ് കൈമാറി. മുസ്ലിം വനിതാ ജീവനക്കാരോട് ശിരോവസ്ത്രം ധരിക്കാനും മറ്റു മതങ്ങളില്‍പെട്ടവരോട് മാന്യമായി വസ്ത്രം ധരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
എട്ടു പൈലറ്റുമാരടക്കം 350 ജീവനക്കാരാണ് എയര്‍ലൈന്‍സിന് കീഴില്‍ ജോലിചെയ്യുന്നത്. 188 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ബോയിങ് 734400 വിമാനങ്ങളാണ് ഞായറാഴ്ച മുതല്‍ പറക്കാന്‍ തുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല