1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2019

സ്വന്തം ലേഖകന്‍: ഇസ്!ലാമിക രാജ്യങ്ങളുടെയും ജിസിസി രാജ്യങ്ങളുടേയും ഉച്ചകോടിക്കായി മക്ക ഒരുങ്ങുന്നു. ഈ മാസം മുപ്പതിനും മുപ്പത്തി ഒന്നിനുമാണ് ഉച്ചകോടികള്‍. ഇറാന്‍ ഭീഷണി ചെറുക്കുന്നതിനൊപ്പം അറബ് രാജ്യങ്ങളിലെ വിവിധ വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും.

ഈ മാസം 31നാണ് ഇസ്!ലാമിക രാജ്യങ്ങളുടെ ഉച്ചകോടി മക്കയില്‍ നടത്താനിരുന്നത്. ഭാവിക്കായി കൈകോര്‍ത്ത് എന്ന തലക്കെട്ടിലാണിത്. ഇതിനിടെയാണ് ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ അരാംകോ പമ്പിങ് സ്റ്റേഷന്‍ ആക്രമണം. യു.എ.ഇയില്‍ സൗദി കപ്പലടക്കം ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയായിരുന്നു ഇത്.

ഇതോടെ ഇസ്!ലാമിക് സമ്മിറ്റിന് മുന്നോടിയായി ഈ മാസം മുപ്പതിന് ജിസിസി രാഷ്ട്രങ്ങളുടെ അടിയന്തിര ഉച്ചകോടി വിളിച്ചു ചേര്‍ത്തു. മക്കയില്‍ നടക്കുന്ന ഈ ഉച്ചകോടിയിലേക്കുള്ള ക്ഷണക്കത്ത് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അയച്ചിട്ടുണ്ട്. ഇറാന്‍ വിഷയമാകും മുപ്പതിലെ യോഗത്തിലെ പ്രധാന അജണ്ട. എന്നാല്‍ 31ന് നടക്കുന്ന ഇസ്!ലാമിക ഉച്ചകോടിയില്‍ ഇറാന്‍ വിഷയത്തിനൊപ്പം ഫലസ്തീന്‍, സിറിയ വിഷയങ്ങളും ഇസ്ലാമോഫോബിയ പ്രതിരോധിക്കാനുള്ള നടപടികളും ചര്‍ച്ചയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.