ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ പോരാട്ടം നടത്തുന്ന ഇറാഖി സൈന്യത്തിന് പരിശീലനം നല്‍കുന്നതിനായി ബ്രിട്ടണ്‍ 125 ട്രൂപ്പ് സൈന്യത്തെ അവിടേക്ക് അയക്കും. ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിലെ പൗരാണി നഗരങ്ങള്‍ കൈയടക്കിയിട്ടും അവരെ അവിടെ നിന്ന് തുരത്താന്‍ ഇറാഖി സൈന്യത്തിന് സാധിക്കാത്ത സാഹചര്യത്തിലാണ് പരിശീലനം നല്‍കാന്‍ ബ്രിട്ടണ്‍ സൈന്യത്തെ വിട്ടു നല്‍കുന്നത്. ബവാറിയയില്‍ നടന്ന ജി 7 സമ്മിറ്റില്‍ സംസാരിക്കുന്നതിനിടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇക്കാര്യം പറഞ്ഞത്.
ബ്രിട്ടണും ലോകരാജ്യങ്ങളും ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളില്‍ ഒന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദമാണെന്ന് കാമറൂണ്‍ പറഞ്ഞു. ഇറാഖി സൈനികര്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നത് എങ്ങനെയെന്നും അത് എത്തരത്തിലാണ് കൈകാര്യം ചെയ്യേണ്ടതെന്നും ബ്രിട്ടീഷ് സൈന്യത്തില്‍നിന്നുള്ള വിദഗ്ധര്‍ പരിശീലനം നല്‍കും.
ജൂണ്‍ എട്ടിന് ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുമായി കാമറൂണ്‍ കൂടിക്കാഴ്ച്ച നടത്തുന്നതിന്റെ മുന്നോടിയായി നടത്തിയ ഈ പ്രഖ്യാപനത്തിന് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുണ്ട്. നേരത്തെ ഹൈദര്‍ അല്‍ അബാദി കൂടുതല്‍ സഹായം നല്‍കണമെന്ന് ബ്രിട്ടനോട് അപേക്ഷിച്ചിരുന്നു. അതിന്റെ കൂടെ പശ്ചാത്തലത്തിലാണ് കാമറൂണിന്റെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല