ഓസ്‌ട്രേലിയക്കാരനായ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദിയെ വിവാഹം ചെയ്ത മകളെ രക്ഷിക്കണമെന്ന അപേക്ഷയുമായി അമ്മ സര്‍ക്കാരിനെ സമീപിച്ചു. കരേന്‍ നെറ്റില്‍ടനാണ് സിറിയയില്‍ കുടുങ്ങിക്കിടക്കുന്ന തന്റെ മകളെയും കൊച്ചുമക്കളെയും രാജ്യത്തെത്തിക്കാനായി സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പത്തു വര്‍ഷം മുമ്പ് ഖാലിദ് ഷറോഫിനെ വിവാഹം ചെയ്ത റ്റാറ തന്റെ അഞ്ച് മക്കളോടൊപ്പം 2013ലാണ് സിറിയയിലേക്ക് കടന്നത്. ഭര്‍ത്താവിനോട് ഒരുമിച്ച് ജീവിക്കുന്നതിനാണ് റ്റാറ സിറിയയിലേക്ക് പോയത്. എന്നാല്‍ ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് മൊസൂളില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടു. ഇതോടെയാണ് മകളും കൊച്ചുമക്കളും സിറിയയില്‍ കുടുങ്ങിയതെന്ന് കരേന്‍ നെറ്റില്‍ടണ്‍ പറയുന്നു.
മൃതദേഹം ലഭിക്കാത്തതിനാല്‍ ഷറോഫിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ റ്റാറയുടെ 14 വയസുകാരിയായ മൂത്ത മകളുടെ ഭര്‍ത്താവായ മുഹമ്മദ് എലോമര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരച്ചു. കഴിഞ്ഞ വര്‍ഷമാണ് മാതാപിതാക്കള്‍ മകളെ എലോമറിന് വിവാഹം ചെയ്തുകൊടുത്തത്.
നേരത്തെ കൊല്ലപ്പെട്ട സൈനികരുടെ വെട്ടിയെടുത്ത ശിരസുമായി മകനോടൊപ്പം നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഷറോഫ് ആഗോളതലത്തില്‍ കുപ്രസിദ്ധി നേടിയിരുന്നു.
മകള്‍ക്ക് അഭയം നല്‍കണമെന്ന് പ്രധാനമന്ത്രി ടോണി ആബട്ടിനോട് കരേന്‍ നെറ്റില്‍ടണ്‍ അപേക്ഷിച്ചു. എന്നാല്‍ ഇവരെ തിരിച്ചു കൊണ്ടു വന്നാലും റ്റാറ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് ആബട്ട് വ്യക്തമാക്കി. സഹായം നല്‍കുന്നതിനെക്കുറിച്ച് യാതൊരു തീരുമാനവും സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല