ലോക ജനതയ്ക്കുതന്നെ വെല്ലുവിളിയായികൊണ്ടിരിക്കുന്ന ഭീകരരെ ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന് വിളിക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഇത് മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ജനതയ്ക്ക് തീവ്രവാദികളിലുള്ള അനാവശ്യ വിശ്വാസം വര്‍ധിക്കുന്നതിന് കാരണമാകുമെന്ന് കാമറൂണ്‍ ആശങ്ക പ്രകടിപ്പിച്ചു.
ഭീകരരെ ഇസ്ലാമിക് സ്‌റ്റേറ്റ് എന്നു വിളിക്കുന്നത് പ്രധാനമായും ‘ബിബിസി’ അവസാനിപ്പിക്കണമെന്നും യോഗത്തില്‍ കാമറൂണ്‍ ആവശ്യപ്പെട്ടു. ഇസ്ലാമിക് സ്‌റ്റേറ്റ് സ്ഥിരമായി ഉപയോഗിച്ചാല്‍ തീവ്രവാദത്തിന് അംഗീകാരം ലഭിച്ചതിന് തുല്യമാകും. ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേള്‍ക്കുമ്പോള്‍ യുവാക്കളായ ബ്രിട്ടീഷ് ജനതയ്ക്ക് സിറിയയിലും ഇറാഖിലുമൊത്തി പോരാടുന്നതിനുള്ള പ്രചോദനമുണ്ടാകും. ഇത് ഒഴിവാക്കാന്‍ മാധ്യമങ്ങള്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടണിലെ ഒട്ടുമിക്ക മാധ്യമങ്ങളും ഡേവിഡ് കാമറൂണ്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്ന.
ടുണീഷ്യയില്‍ കഴിഞ്ഞ ദിവസം ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കാമറൂണിന്റെ പ്രസ്താവന. ടൂണിഷ്യയിലെ ആക്രമണത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 38 ആയി ഉയര്‍ന്നു. ഇതില്‍ 30പേര്‍ ബ്രിട്ടീഷുകാരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല