ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ യുകെ പട്ടാള നടപടിക്കൊരുങ്ങുകയാണ്. ടുണീഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നേരത്തെ ഉണ്ടായിരുന്ന ആലോചന യുകെ വീണ്ടും സജീവമാക്കിയത്. സിറിയയില്‍, അവരുടെ മണ്ണില്‍ തന്നെ തീവ്രവാദത്തെ എതിര്‍ക്കാന്‍ കഴിയാത്തത് ഒരു ബലഹീനതായി തീവ്രവാദികള്‍ കണക്കാക്കുമെന്നും, അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും ആരോഗ്യ സെക്രട്ടറി ജെമറി ഹണ്ട് പറഞ്ഞു. സിറിയയില്‍ ബോംബിങ് എന്ന ആശയം വീണ്ടും പരിഗണിക്കണമെന്നും, എന്നാല്‍ അതിന് എംപിമാരുടെയും മറ്റും പൂര്‍ണ പിന്തുണ വേണമെന്നും ജെറമി ഹണ്ട് പറഞ്ഞു.
ടുണീഷ്യയിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിറിയയില്‍ ആക്രമണം നടത്താനുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആശയത്തെ ലേബര്‍ പാര്‍ട്ടി പിന്തുണച്ചേക്കും. ഈ പ്രശ്‌നം വോട്ടിനിടാനുള്ള നീക്കത്തിലാണ് കണ്‍സര്‍വേറ്റീവുകള്‍. എന്നാല്‍, അത് ബാഷര്‍ അല്‍ അസദിന് പിന്തുണയാകുമെന്നും അത് സംഭവിക്കാന്‍ പാടില്ലെന്നുമുള്ള നിലപാടിലാണ് ചില ടോറി ബാക്ക് ബെഞ്ചേസ്.
ഐഎസിനെ ആ മണ്ണില്‍ തന്നെ അവസാനിപ്പിക്കണമെന്നും, അതിന് ശക്തമായ നടപടിയാണ് വേണ്ടതെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നിലപാട്. ടൂണീഷ്യയിലെ ആക്രമണവുമായി ബന്ധപ്പെട്ട് കാമറൂണ്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല