തീവ്രവാദ പരിശീലനം നല്‍കുന്നതിനായി ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖില്‍നിന്ന് 111 കുട്ടികളെ തട്ടിയെടുത്തു. മൊസൂളിലും പരിസര പ്രദേശങ്ങളിലുമുള്ള സ്‌കൂള്‍ കുട്ടികളെയാണ് ഇസ്ലാമിക് സ്റ്റേറ്റ് തട്ടിയെടുത്തിരിക്കുന്നത്.
പത്തിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള കുട്ടികളെയാണ് ഐഎസ് തട്ടിക്കൊണ്ട് പോയിരിക്കുന്നത് എന്നാണ് അറബിക് ന്യൂസ് ചാനലായ അല്‍ സുമരിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികളെ തട്ടിയെടുക്കുന്നതിനെ എതിര്‍ത്ത 78 പുരുഷന്മാരെ ഐഎസ് തീവ്രവാദികള്‍ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൊസൂളിലെ നോര്‍ത്ത് ഈസ്റ്റ് ടൗണിലുണ്ടായ പോരാട്ടത്തില്‍ ഐഎസ് തോറ്റതിന്റെ പേരില്‍ 15 തീവ്രവാദികളെ ഐഎസ് വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഐഎസ് പരിശീലിപ്പിക്കുന്ന കുട്ടികളെ ഉപയോഗിച്ചാണ് ഇവരെ കൊലപ്പെടുത്തിയതെന്നും സൂചനയുണ്ട്.
ഐഎസ് ഇതുവരെയായി 500 കുട്ടികളെ തട്ടിക്കൊണ്ട് പോയിട്ടുണ്ടെന്ന് ഇറാഖി ലോക്കല്‍ ആന്‍ഡ് സെക്യൂരിറ്റി ഒഫീഷ്യല്‍സ് പറയുന്നു. ദിയാല, അല്‍ അന്‍ബര്‍ എന്നിവിടങ്ങളില്‍നിന്നാണ് കുട്ടികളെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല