ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയിലേക്ക് രാജ്യത്തെ കൗമാരക്കാരികള്‍ എത്തിപ്പെടുന്നത് ഒഴിവാക്കാന്‍ ബ്രിട്ടണ്‍ റേഡിയോ ക്യാംപെയ്ന്‍ ആരംഭിക്കുന്നു. രാജ്യത്ത് സര്‍ക്കാര്‍ നടത്തിവരുന്ന തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റേഡിയോ ക്യംപെയ്ന്‍.
രാജ്യത്തുനിന്നും പെണ്‍കുട്ടികള്‍ കൂടുതലായി ഐ.എസിനൊപ്പം ചേരുന്നത് ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങളെ ആശങ്കയിലാക്കിയിരുന്നു. നേരത്തെ ലണ്ടനില്‍നിന്നുള്ള മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഐ.എസില്‍ ചേരുന്നതിന് സിറിയയിലേക്ക് കടന്നത് ബ്രിട്ടന് തലവേദനയായിരുന്നു. ഏകദേശം 43ഓളം പെണ്‍കുട്ടികള്‍ രാജ്യത്തുനിന്നും സിറിയയിലേക്ക് കടന്നതായാണ് കണക്കുകള്‍.
സോഷ്യല്‍ മീഡിയകളിലൂടെ ഐ.എസ് കൗമാരക്കാരികളെ വശീകരിക്കുന്ന രീതി വ്യാപകമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തില്‍ വശീകരിച്ചെടുക്കുന്ന പെണ്‍കുട്ടികളെ ഐഎസ് ലൈംഗിക അടിമകളാക്കുകയാണ് പതിവ്. ഇതിന് വിസ്സമ്മതിക്കുന്നവരെ കൊന്നു കളയുകയും ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല