ഇസ്ലാമിക് സ്റ്റേറ്റിന്റെ കുപ്രസിദ്ധ കമ്പ്യൂട്ടര്‍ ഹാക്കറായ ജുനൈദ് ഹുസൈന്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഐഎസിന്റെ സൈബര്‍ യുദ്ധത്തിന്റെ തലയായിരുന്നു ബര്‍മിംഗ്ഹാം സ്വദേശിയായ ഇയാള്‍. പെന്റഗണിന്റെ കൊല്ലപ്പെടേണ്ടവരിലെ പട്ടികയില്‍ മൂന്നാമനായിരുന്നു ഇയാള്‍. അബു ബക്കര്‍ അല്‍ ബാഗ്ദാദിയ്ക്കും ജിഹാദി ജോണിനും ശേഷം ഐഎസിലെ തല മുതിര്‍ന്ന വ്യക്തിയായിരുന്നു ഇയാള്‍.
ഇയാളെ കഴിഞ്ഞ കുറേക്കാലമായി അമേരിക്ക നിരീക്ഷിച്ച് വരികയായിരുന്നു. ഇയാള്‍ എവിടെയുണ്ടെന്ന് ഡ്രോണ്‍ ഉപയോഗിച്ച് സ്ഥിരീകരിച്ച ശേഷമാണ് ആ്ക്രമണം നടത്തിയത്. എന്നാല്‍, ഇയാളുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഐസിസിന്റെ ഹിറ്റ് ലിസ്റ്റിലുളള സൈനികരുടെ വിലാസവും ഫോട്ടോയും സംഘടിപ്പിച്ച് നല്‍കുന്നതില്‍ ഹുസൈന്‍ വലിയ പങ്ക് വഹിച്ചിരുന്നതായാണ് അമേരിക്ക കരുതുന്നത്. 2013 ജൂലൈയിലാണ് ഇയാള്‍ സിറിയയിലേക്ക് പലായനം ചെയ്തത്. അന്ന് മുതല്‍ ഇയാള്‍ സൈബര്‍ യുദ്ധത്തിന് നേതൃത്വം നല്‍കി വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല