ഇസഌമിക് സ്‌റ്റേറ്റ് തീവ്രവാദികളെ സോഷ്യല്‍ മീഡിയയില്‍ പിന്തുണച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ യുഎഇയില്‍ നിരീക്ഷണത്തില്‍. രണ്ടു മലയാളികളെ ഇതിനകം തിരിച്ചയച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം കിട്ടിയിട്ടുണ്ട്. ഇസഌമിക് സ്‌റ്റേറ്റിനെതിരേയുള്ള നീക്കങ്ങള്‍ ഇന്ന് നടക്കുന്ന യുഎഇഇന്ത്യാ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ചര്‍ച്ചയാകും.
ഇസഌമിക് സ്‌റ്റേറ്റിനെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യാക്കാരടക്കം 10 പേര്‍ പിന്തുണയ്ക്കുന്നതായി കഴിഞ്ഞ 29 നാണ് യുഎഇ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഇതിനെത്തുടര്‍ന്നാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലായതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇവര്‍ക്ക് തീവ്രവാദി സംഘടനയുമായി ഏതെങ്കിലും വിധത്തില്‍ നേരിട്ട് പങ്കുള്ളതായി തെളിഞ്ഞിട്ടില്ല.
മലപ്പുറം ജില്ലയില്‍ അഞ്ചോളം പേര്‍ ഐ.എസ് ബന്ധത്തിന്റെ പേരില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്ന് മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎസ് ബന്ധം സംശയിച്ച് റോ കസ്റ്റഡിയിലെടുത്ത മലപ്പുറം തിരുനാവായ സ്വദേശിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. ചോദ്യം ചെയ്തതില്‍ നിന്ന് ഇയാള്‍ക്ക് ഐ.എസുമായി ബന്ധമില്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. അബൂദബിയിലായിരുന്ന ഇയാള്‍ ശനിയാഴ്ച രാവിലെ ഇത്തിഹാദ് എയര്‍വേഴ്‌സില്‍ കരിപ്പൂരിലെത്തിയപ്പോഴായിരുന്നു ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. റോയും ഐ.ബിയും ചേര്‍ന്നായിരുന്നു ഇയാളെ ചോദ്യം ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല