ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുഎഇ പൊലീസ് 11 ഇന്ത്യക്കാരെ കസ്റ്റഡിയില്‍ എടുത്തെന്ന് റിപ്പോര്‍ട്ട്. ഐഎസില്‍ ചേരാന്‍ പദ്ധതിയിട്ടവരെയും ഓണ്‍ലൈനിലൂടെയും മറ്റും ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തവരെയും ധനസഹായം നല്‍കുകയുമൊക്കെ ചെയ്തവരെയാണ് പിടികൂടിയിരിക്കുന്നത് എന്നാണ് വിവരം. ഇപ്പോള്‍ പിടിയിലായ ആളുകള്‍ കഴിഞ്ഞ കുറച്ചു കാലമായി യുഎഇ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസമാണ് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രണ്ട് മലയാളികളെ യുഎഇ നാടുകടത്തിയത്. അതിന് പിന്നാലെ 11 ഇന്ത്യക്കാര്‍ കൂടി പിടിയിലായെന്ന വാര്‍ത്ത ആശങ്കയുണ്ടാക്കുന്നതാണ്. ഇന്ത്യക്കാര്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കാന്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കില്‍ അവരുടെ കെണിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീഴുന്നു എന്നതാണ് ആശങ്കയ്ക്ക് ആധാരം. ഇപ്പോള്‍ പിടിയിലായിരിക്കുന്ന ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റം ഐഎസിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചവരാണ്. ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ ഐഎസ് നേതാക്കളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇതിന് എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല.
അബൂദാബിയില്‍ നിന്ന് എട്ട് പേരും ദൂബായില്‍ നിന്ന് അഞ്ച് പേരുമാണ് യുഎഇ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇന്ത്യക്കാരെ കൂടാതെ ഒരു പാകിസ്താനിയും ബംഗ്ലാദേശുകാരനും അറസ്റ്റിലായിട്ടുണ്ട്. കസ്റ്റഡിയിലുള്ള 11 പേരുടെ പേരുവിവരങ്ങള്‍ യുഎഇ ഇന്ത്യുമായി പങ്കുവെച്ചിട്ടില്ല. ഇവരെ ചോദ്യം ചെയ്തശേഷം നാടുകടത്തുകയോ കുറ്റം ചുമത്തി വിചാരണ ചെയ്യുകയോ ചെയ്‌തേക്കും. ഐഎസില്‍ ചേരാന്‍ പദ്ധതിയിട്ടു എന്ന കുറ്റം മാത്രമെ ഇവര്‍ക്കെതിരെ ഉണ്ടാകാനിടയുള്ളുവെന്നാണ് ഇന്ത്യ കരുതുന്നത്. അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യുന്നതിലുപരി ബോധവല്‍ക്കരണം നടത്തി ഭീകര സംഘടനകളില്‍ നിന്നും ഇവരെ തിരിക്കുന്നതിനെ കുറിച്ചാണ് അധികൃതല്‍ ആലോചിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല