പൗരാണിക നഗരമായ പല്‍മിറയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 400 പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളാണെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല്‍മിറ നഗരത്തില്‍ ഇപ്പോള്‍ മൃതദേഹങ്ങള്‍ ചിതറി കിടക്കുകയാണെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ പല്‍മിറ നഗരം പിടിച്ചെടുത്ത ശേഷം സര്‍ക്കാര്‍ അനുകൂലികളായ 300ല്‍ അധികം ആളുകളെ ഐഎസ് കൊലപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ 400 പേരെ കൊലപ്പെടുത്തിയിരിക്കുന്നത്.
സിറിയന്‍ സ്റ്റേറ്റ് ടെലിവിഷനാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഏറ്റവും ഒടുവിലത്തെ ക്രൂരതയുടെ വാര്‍ത്ത പുറത്തുവിട്ടത്. ഇതിന് മുന്‍പ് ആലോചിച്ചിട്ടില്ലാത്തത് ആലോചിക്കാന്‍ സമയമായി, ഇസ്ലാമിക് സ്‌റ്റേറ്റിനെ നേരിടാന്‍ ഗ്രൗണ്ട് ട്രൂപ്പിനെ ഇറക്കേണ്ട സമയമായി എന്ന് പട്ടാളത്തലവന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കൂട്ടക്കൊല നടത്തിയിരിക്കുന്നത്. തങ്ങള്‍ക്കെതിരെ പറയുന്നവര്‍ക്കൊരു താക്കീത് എന്ന നിലയിലാണോ ഈ കൊലപാതകം എന്ന് വ്യക്തമല്ല. എങ്കിലും അത്തരത്തിലൊരു നിരീക്ഷണം മാധ്യമങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്.
കൈപിന്നില്‍കെട്ടി കഴുത്തറുത്താണ് കൊലപാതകങ്ങളെല്ലാം. ഐഎസിനെ പേടിച്ച് ആരും മൃതദേഹങ്ങള്‍ പോലും വഴിയില്‍നിന്ന് നീക്കം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല