അതിതീവ്രമായ ലൈംഗികതയ്ക്ക് വഴങ്ങാത്ത യുവതിയെ ഐഎസ് തീവ്രവാദികള്‍ പച്ചക്ക് തീകൊളുത്തി കൊലപ്പെടുത്തി. ഭ്രാന്തമായ വികാരങ്ങള്‍ക്ക് അടിമകളായ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ക്യാമ്പില്‍നിന്ന് പുറത്തു വരുന്ന കണ്ണില്ലാത്ത ക്രൂരതകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 20 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് സംഭവിച്ചത്.
കഴിഞ്ഞയിടക്ക് ഇസ്ലാമിക് സ്റ്റേറ്റ് സിറിയന്‍ സൈന്യത്തില്‍നിന്ന് പിടിച്ചെടുത്ത പല്‍മിറയിലെ താമസക്കാരിയാണ് ഈ പെണ്‍കുട്ടിയെന്നാണ് ചാരിറ്റിം സംഘടനകള്‍ നല്‍കുന്ന സൂചന. ഈ നഗരത്തില്‍ കയറി പറ്റിയതിന് പിന്നാലെ നൂറ് കണക്കിന് കൊലപാതകങ്ങളാണ് ഐഎസ് തീവ്രവാദികള്‍ നടത്തുന്നത്. ബാഷര്‍ അല്‍ ബസദിന്റെ അനുയായികളെ തെരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുന്നതിനൊപ്പം നിരപരാധികളായ് സിവിലിയന്‍സിനെയും ഐഎസ് ലക്ഷ്യമിടുന്നുണ്ട്. 14 വയസ്സിന് മുകളിലുള്ള എല്ലാവരെയും ഐഎസ് കൊന്നൊടുക്കുകയാണെന്നാണ് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യസീദി വിഭാഗത്തില്‍പ്പെടുന്നവരെയാണ് കൂടുതലും ഐഎസ് കൊലപ്പെടുത്തുന്നത്. ഇത് ഐഎസിന്റെ രാഷ്ട്രീയം കൂടിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല