സ്വന്തം ലേഖകന്‍: ഇറാക്കില്‍ നിന്നും സിറിയയില്‍ നിന്നും പലായനം ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ സൊമാലിയയില്‍ തമ്പടിക്കുന്നു, ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ആദ്യ വീഡിയോ പുറത്ത്. സൊമാലിയയില്‍ നിന്നുള്ള ആദ്യ വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പുറത്തുവിട്ടു.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കിടെ നിശാക്ലബ്, മാര്‍ക്കറ്റ്, പള്ളികള്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്നതാണ് വീഡിയോയെന്ന് എസ്ഐടിഇ ഇന്റലിജന്‍സ് ഏജന്‍സി പറഞ്ഞു.
വടക്കന്‍ സൊമാലിയയിലെ ഗ്രാമീണ മേഖലയിലാണ് നിലവില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുള്ളത്. ഇവരില്‍ ഭൂരിഭാഗവും അല്‍ ഷബാബ് ഭീകര സംഘടന വിട്ടുവന്നവരാണ്. ഇറാക്കില്‍ നിന്നും സിറിയയില്‍ നിന്നും എത്തുന്ന ഭീകരര്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞാഴ്ച സോമാലിയയിലെ പുന്റ്ലാന്‍ഡ് മേഖലയില്‍ ഭീകര്‍ക്കെതിരെ യുഎസ് ഡ്രോണ്‍ വ്യോമാക്രമണം നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല