സ്വന്തം ലേഖകന്‍: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ടുവെന്നു ആരോപിക്കപ്പെട്ട രണ്ടു പുരുഷന്മാരെ ക്രൂരമായി കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടു. ശിക്ഷ നടപ്പാക്കിയത് നീതിയുക്തമായാണ് എന്ന് കാണിക്കാന്‍ വേണ്ടി കൊല്ലുന്നതിനു മുമ്പ് രണ്ടു പേരേയും ആരാച്ചാര്‍ കെട്ടിപ്പിടിക്കുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ശക്തികേന്ദ്രമായ ഹോംസിലാണ് സംഭവം നടന്നത്. സ്വവര്‍ഗ രതികയില്‍ ഏര്‍പ്പട്ട രണ്ടുപേരെ നാലു ജിഹാദികള്‍ ചേര്‍ന്ന് കല്ലെറിഞ്ഞു കൊല്ലുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ഒപ്പം ആവേശഭരിതരായ ജനക്കൂട്ടം ആര്‍പ്പുവിളിക്കുന്നുമുണ്ട്.
ശിക്ഷ നടപ്പാക്കുന്നതിനു തൊട്ടുമുമ്പായി കല്ലേറുകാരില്‍ പ്രമുഖന്‍ രണ്ടുപേരേയും നെഞ്ചോടുചേര്‍ത്ത് കെട്ടിപ്പിടിക്കുകയും അവരുടെ പാപങ്ങള്‍ പൊറുത്തുവെന്ന് പറയുകയും ചെയ്യുന്നു. തുടര്‍ന്ന് മിനിട്ടുകള്‍ക്കകം ചുരുട്ടിയ കൈപ്പത്തിയുടെ വലിപ്പമുള്ള കല്ലുകള്‍ ഇരകളുടെ മേല്‍ പതിക്കുകയായിരുന്നു.
എന്നാല്‍ ശിക്ഷ നടപ്പാക്കും മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് കുറ്റവാളികളോട് എത്രമാത്രം ദയയുള്ളവരാണ് എന്നുള്ളതിന്റെ ഉദാഹരണമായാണ് ആദ്യം ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടത്. കൊല്ലപ്പെട്ട രണ്ടു പേരുടേയും കണ്ണുകള്‍ കെട്ടിയാണ് ശിക്ഷ നടപ്പാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല