സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ അമേരിക്കന്‍ നിര്‍മ്മിത യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുമെന്ന് ഇറാഖ്. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ അമേരിക്കയില്‍ നിന്ന് വാങ്ങിയ എഫ് 16 യുദ്ധവിമാനങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തില്‍ ഉപയോഗിക്കുമെന്ന് ഇറാഖ് പ്രതിരോധമന്ത്രി ഖാലീദ് അല്‍ ഒബീദി അറിയിച്ചു.
ഇതിനകം പതിനഞ്ചോളം വിമാനങ്ങള്‍ എത്തിച്ചുകഴിഞ്ഞു. സമര്‍ത്ഥമായ ആയുധങ്ങള്‍ ഉപയോഗിച്ച് പോരാട്ടം നടത്തുമെന്ന് സ്റ്റാഫ് ലെഫ്.ജനറല്‍ അന്‍വര്‍ ഹമ അമീന്‍ പറഞ്ഞു. എന്നാല്‍ ഏതുതരത്തിലുള്ള ആയുധമാണ് ഉപയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
യു.എസുമായി 36 എഫ്16 വിമാനങ്ങള്‍ക്കാണ് ഇറാഖ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ നാലെണ്ണം ജൂലൈ മധ്യത്തോടെ എത്തിക്കഴിഞ്ഞു. ഉത്തര ബാഗ്ദാദിലെ ചില കേന്ദ്രങ്ങളിലാണ് ഇവ എത്തിച്ചിരിക്കുന്നത്.
എന്നാല്‍ ഇറാഖിലെ നിര്‍ണായക കേന്ദ്രങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്തതോടെ വിമാനങ്ങള്‍ എത്തിക്കുന്നതില്‍ കാലതാമസം നേരിടുകയാണ്. ഇറാഖില്‍ നിന്നുള്ള പൈലറ്റുമാര്‍ക്ക് അരിസോണയില്‍ പരിശീലനവും നല്‍കുന്നുണ്ട്. ഒരു പൈലറ്റ് പരിശീലനത്തിനിടെ വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട സംഭവവുമുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല