സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തിലും വേരു പടര്‍ത്തുന്നതായി സൂചന നല്‍കിക്കൊണ്ട് സംഘടനക്ക് മലയാളത്തില്‍ ബ്ലൊഗ്. മേയ് 25 ന് തുടങ്ങിയ അന്‍സാറുല്‍ ഖിലാഫ എന്ന ബ്‌ളോഗിനെ കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് ഇരുപതോളം യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട് ചെയ്‌തെന്ന കണ്ടെത്തലിന് പുറകെയാണ് ബ്ലോഗിന്റെ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.
എന്നാല്‍ ബ്ലോഗിന്റെ ഉറവിടമോ ഉടമയേയോ കണ്ടെത്താനായിട്ടില്ല. ബ്ലോഗിലേക്കുള്ള പ്രവേശനം സുരക്ഷാ ഏജന്‍സികള്‍ താത്കാലികമായി അടച്ചിരിക്കുകയാണ്. ന്യൂസ് സീക്കര്‍ 90 എന്ന അഡ്രസിലുള്ള ബ്ലോഗില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകളെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്. ബ്ലോഗ് സന്ദര്‍ശിച്ചവരെല്ലാം നിരീക്ഷണത്തിലാണെന്നാണ് സൂചന.
ഇസ്ലാമിക് സ്റ്റേറ്റ് താത്വകാചാര്യന്‍ അബൂബക്കര്‍ ബാഗ്ദാദിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിക്കുന്ന ബ്ലോഗ് സിഐഎയുടെയും മൊസാദിന്റെയും സൃഷ്ടിയാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്ന ആരോപണത്തേയും നിഷേധിക്കുന്നു. ജൂത ചാരന്‍ ഷിമോണ്‍ എലിയട്ട് അല്ല ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദിയെന്ന് ബ്ലോഗ് അവകാശപ്പെടുന്നു.
അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതിന് തെളിവായി പ്രചരിച്ച ചിത്രം വ്യാജമാണ്. ഇറാനും സൗദിയും യുഎഇയും അമേരിക്കക്കും ഇസ്രായേലിനും വേണ്ടി പ്രവര്‍ത്തിക്കുകയാണ്. മാധ്യമങ്ങള്‍ ഇവരുടെ പ്രചാരകരാവുന്നു. ശവപൂജകരായ മുസ്ലിംകളും ഷിയാക്കളുമാണ് ഇസ്ലാമിക് സ്റ്റേറ്റിനെ എതിര്‍ക്കുന്നത് എന്നിങ്ങനെ പോകുന്നു ബ്ലോഗിലെ എഴുത്തുകള്‍.
ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് ഇസ്‌ളാമിക് സ്‌റ്റേറ്റ് ഭീകരര്‍ യുവാക്കളെ റിക്രൂട്ട് ചെയ്തതിനെ പറ്റി ഐബിയും എന്‍ഐഎയും അന്വേഷണം നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല