സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് സ്വന്തം നാണയം പുറത്തിറക്കി.
ഇറാഖിലേയും സിറിയയിലേയും സ്വാധീനപ്രദേശങ്ങളിലാണ് പുതിയ നാണയം ഉപയോഗത്തില്‍ വരുത്തുക. സ്വര്‍ണ്ണം, വെള്ളി, ചെമ്പ് നാണയങ്ങളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
നിലവിലുള്ള സമ്പദ് വ്യവസ്ഥയ്ക്ക് ബദല്‍ ലക്ഷ്യം വെച്ചാണ് കറന്‍സി പുറത്തിറക്കുന്നതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
പലിശയില്‍ അധിഷ്ടിതമായ സാത്താന്റെ ആഗോള സമ്പദ് വ്യവസ്ഥക്ക് ബദലായി ദൈവത്തിന് പൂര്‍ണ്ണമായും സമര്‍പ്പിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്കു വേണ്ടിയാണ് പുതിയ കറന്‍സി ഇറക്കുന്നതെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഏഴ് വ്യത്യസ്ഥ തരം നാണയങ്ങളാണ് പുറത്തിറക്കുന്നത്. രണ്ട് സ്വര്‍ണ്ണനാണയങ്ങളും മൂന്ന് വെള്ളിനാണയങ്ങളും രണ്ട് ചെമ്പ് നാണയങ്ങളുമാണ് ചേര്‍ന്നതാണ് ആദ്യഘട്ടത്തില്‍ പ്രചാരത്തിലാകുന്ന നാണയ വ്യവസ്ഥ. ഇറാഖിലേയും സിറിയയിലെയും തങ്ങളുടെ അധീന പ്രദേശങ്ങളില്‍ പുതിയ നാണയം ഉപയോഗിച്ച് വിനിമയം നടത്താനാണ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ തീരുമാനം.
ലോകത്തിലെ ഏറ്റവും ധനികരായ തീവ്രവാദ സംഘടനയെന്നാണ് ഇസ്ലാമിക് സ്‌റ്റേറ്റ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രദേശത്തെ എണ്ണ സമ്പത്ത്, ബന്ദികള്‍ക്ക് പകരമായുള്ള മോചന ദ്രവ്യം, നികുതി തുടങ്ങിയവയാണ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങള്‍. പുതിയ നാണയം കൂടി വരുന്നോടെ സാമ്പത്തികമായി ഒരു സമാന്തര സംവിധാനം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തിലേക്ക് അവര്‍ ഒന്നുകൂടി അടുത്തെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല