സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ജനനം ഇറാഖിലെ ബക്കയിലുള്ള അമേരിക്കന്‍ ജയിലിലെന്ന് റിപ്പോര്‍ട്ട്. ബക്ക ജയിലിന്‍ ജോലി ചെയ്തിരുന്ന മുന്‍ ഗാര്‍ഡുമാരെ ഉദ്ധരിച്ചു ദ ന്യൂയോര്‍ക്ക് പോസ്റ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.
2003 നും 2009 നും മധ്യേ ഒരു ലക്ഷത്തോളം ഇറാഖികളാണ് ബക്കയില്‍ തടവുകാരായി എത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി 2009 വരെ ഇവിടെ തടവിലായിരുന്നു. ജയിലിലെ സാഹചര്യങ്ങളാണു ബാഗ്ദാദിക്കും കൂട്ടര്‍ക്കും സഹായകമായത്.
ജയിലില്‍ മതതീവ്രവാദികള്‍ക്കു യോജിച്ചു നീങ്ങാനുള്ള സാഹചര്യം സൃഷ്ടിച്ചത് അമേരിക്ക തന്നെയാണ്. ഷിയ, സുന്നി വിഭാഗത്തിലുള്ള തടവുപുള്ളികളെ വേര്‍തിരിച്ചു പാര്‍പ്പിച്ചതാണ് അനുകൂലികളെ കൂട്ടിയോജിപ്പിക്കാനുള്ള ബാഗ്ദാദിയുടെ ശ്രമങ്ങള്‍ക്ക് അനുഗ്രഹമായതും.
ഇസ്ലാമിക് സ്റ്റേറ്റിന്റെ തുടക്കം അന്നുതന്നെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായി ബക്കയില്‍ ഗാര്‍ഡായിരുന്ന മിറ്റ്ചല്‍ ഗ്രേ പറയുന്നു. 2008 ലാണ് മിറ്റ്ചല്‍ ജയിലിലെത്തിയത്. ബാഗ്ദാദി അന്നുതന്നെ തീവ്രമായ ആശയങ്ങളുടെ പിന്നാലെയായിരുന്നു. ജയിലില്‍ വേണ്ടത്ര സുരക്ഷാ ഭടന്മാരില്ലായിരുന്നു.
അമേരിക്കന്‍ സൈനികര്‍ക്ക് അറബി ഭാഷ അറിയാത്തതും തീവ്രവാദികള്‍ക്ക് അനുഗ്രഹമായി. ജയിലറകള്‍ ഭീകര പരിശീലന കേന്ദ്രങ്ങളായി മാറാന്‍ പിന്നെയൊട്ടും വൈകിയില്ല. യുദ്ധതന്ത്രങ്ങള്‍പോലും അവിടവച്ച് തയ്യാറാക്കപ്പെട്ടു ,മിറ്റ്ചല്‍ പറയുന്നു.
തടവറകളെ തീവ്രവാദി ക്യാമ്പുകളാക്കാനുള്ള നീക്കം 2007 ല്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നതായി മേജര്‍ ജനറല്‍ ഡഗ് സ്‌റ്റോണും സമ്മതിക്കുന്നു. ജയിലില്‍ നിന്ന് തീവ്രവാദ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിഡികള്‍ പോലും കണ്ടെടുത്തിട്ടുണ്ടെന്ന് ഡഗ് സ്‌റ്റോണ്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല