സ്വന്തം ലേഖകന്‍: ക്രൂരതയുടെ ഞെട്ടിക്കുന്ന കഥകളുമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ അടിമച്ചന്തയില്‍ നിന്ന് രക്ഷപ്പെട്ട യസീദി പെണ്‍കുട്ടി. ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയിരുന്ന അടിമച്ചന്തയില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട ജെയ്ന്‍ എന്ന 18 കാരിയായ യസീദി പെണ്‍കുട്ടിയാണ് തന്റെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നത്.
‘അവര്‍ ഞങ്ങളെ പൊതിരെ തല്ലി. പുറത്ത് കൊടും ചൂടില്‍ ചങ്ങലയ്ക്കിടും. ചിലപ്പോള്‍ ചത്ത ചുണ്ടെലികളുള്ള വെള്ളം നിര്‍ബന്ധിച്ച് കുടിപ്പിക്കും. മറ്റു ചിലപ്പോള്‍ ശരീരത്തിലൂടെ വൈദ്യുതി കടത്തിവിടും. അത് കണ്ട് ആസ്വദിക്കും,’ ജയ്ന്‍ പറയുന്നു.
”ഐഎസ് ഭീകരര്‍ മനുഷ്യരല്ല. അവര്‍ കൊല്ലുന്നതിനെ കുറിച്ചും മരണത്തെക്കുറിച്ചും മാത്രമാണ് ചിന്തിക്കുന്നത്. അവര്‍ നിരന്തരമായി മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നു. ഒരിക്കല്‍ ലോകം മുഴുവന്‍ ഇസ്!ലാമിക് സ്റ്റേറ്റ് ഭരിക്കുമെന്നാണ് അവര്‍ പറയുന്നത്. ഭീകരര്‍ സ്ത്രീകളുടെ പിന്‍വശത്ത് നുള്ളും’
ഒരിക്കല്‍ സ്ത്രീകളെ വാങ്ങാന്‍ ഒരാളുടെ വാക്കുകള്‍ ജയ്ന്‍ ഉദ്ധരിക്കുന്നു. ‘അവള്‍ക്ക് വലിയ മാറിടമുണ്ട് പക്ഷേ, എനിക്ക് വേണ്ടത് യസീദി പെണ്‍കുട്ടിയെയാണ് നീല കണ്ണുകളും വരണ്ട ശരീരവുമുള്ളവളെ. അവരാണ് മികച്ചത്. എത്ര പണം നല്‍കാനും തയാറാണ്,’ എന്നായിരുന്നു അയാളുടെ വാക്കുകള്‍. തന്റെ കയ്‌പേറിയ അനുഭവങ്ങള്‍ പുസ്തകരൂപത്തില്‍ ആക്കിയിരിക്കുകയാണ് പെണ്‍കുട്ടി.
ക്രിസ്ത്യന്‍, യസീദി സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ഐഎസ് ലൈംഗീക വ്യാപരത്തിനും വില്‍പ്പനയ്ക്കുമായി വച്ചിരിക്കുന്നത്. 2014 ന്റെ തുടക്കത്തിലാണ് ജെയ്‌നെ തട്ടികൊണ്ടു പോയത്. പിന്നീട് വിവിധ ഭാഗങ്ങളിലേക്ക് പെണ്‍കുട്ടിയെ മാറ്റുകയും തുടര്‍ന്ന് ഒരു പൊലീസുകാരനും ഒരു ഇമാമിനും വില്‍ക്കുകയും ചെയ്യുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല