സ്വന്തം ലേഖകന്‍: സൗദിയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി ട്വിറ്ററില്‍. സൗദിയില്‍ ആക്രമണങ്ങള്‍ നടത്തുമെന്ന ഭീഷണിയുമായി ഇസ്‌ലാമിക് സ്റ്റേറ്റ് സന്ദേശം ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത്. വ്യാഴാഴ്ച അബ്!ഹയില്‍ 15 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനം നടത്തിയ ചാവേറിന്റെ ചിത്രത്തിനൊപ്പമാണു സൗദിക്കെതിരെയുള്ള ഓഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തില്‍ യുഎസിനൊടൊപ്പം ചേര്‍ന്ന സൗദിക്കെതിരെ വീണ്ടും ആക്രമണങ്ങള്‍ നടത്തുമെന്നും സൗദിയില്‍ ഇനി സമാധാനമുണ്ടാകില്ലെന്നും സന്ദേശത്തില്‍ പറയുന്നു. സൗദിയില്‍ സ്‌ഫോടനം നടത്തിയ ചാവേര്‍ ഇരുപത്തിയൊന്നുകാരനായ യൂസുഫ് ബിന്‍ സുലൈമാന്‍ ബിന്‍ അബ്ദുല്ല അല്‍ സുലൈമാന്‍ ആണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് ഇന്നലെ പുലര്‍ച്ചെ ചാവേറിന്റെ ചിത്രമടങ്ങിയ ഓഡിയോ സന്ദേശം ഇസ്ലാമിക് സ്റ്റേറ്റിന്റേതെന്ന് കരുതപ്പെടുന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ചാവേറിന്റെ പേര് അബു സിനാന്‍ അല്‍–നജ്ദി എന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് വെളിപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല