സ്വന്തം ലേഖകന്‍: ഇസ്റാഅ്മിഅ്‌റാജ് പ്രമാണിച്ച് മെയ് 16 ന് യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. പൊതു സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അവധി ബാധകമാണ്. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും ശമ്പളത്തോടുകൂടിയുള്ള അവധി ബാധകമാണെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഫെഡറല്‍ നിയമത്തിന്റെ എഴുപത്തിനാലാം വകുപ്പ് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. യുഎഇ അടക്കമുള്ള അറബ് രാഷ്ട്രങ്ങളില്‍ ശനിയാഴ്ച്ചയും ഒമാനില്‍ ഞായറാഴ്ച്ചയുമാണ് മിഅ്‌റാജ് ദിനം. ഒമാനില്‍ റജബ് 28 ന് ഞായറാഴ്ച്ചയാണ് ഔദ്യോഗിക അവധി. ഒമാന്‍ മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ആണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ നിശാപ്രയാണവും ആകാശാരോഹണവും അനുസ്മരിച്ച് അറബി മാസം റജബ് 28 ന് മുസ്ലിംകള്‍ വ്രതമനുഷ്ടിക്കാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല