സ്വന്തം ലേഖകന്‍: അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടിക്കാന്‍ ഉറച്ച് ഇസ്രയേല്‍, നെതന്യാഹു സര്‍ക്കാരിനെതിരെ ചാനല്‍ നിയമ നടപടിക്ക്. ഭീകരവാദത്തെ പിന്തുണക്കുന്നുവെന്ന കാരണം ഉന്നയിച്ചാണ് അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടിക്കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നത്. ഇസ്രയേല്‍ വാര്‍ത്താവിനിമയ വകുപ്പാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നല്‍കിയത്.
ഞായറാഴ്ചയാണ് ഇസ്രാഈലിലെ പ്രാദേശിക ഓഫീസ് അടച്ചുപൂട്ടാന്‍ വാര്‍ ത്താവിനിമയ മന്ത്രി അയ്യൂബ് കാര ഉത്തരവിട്ടത്. അല്‍ജസീറയുടെ റിപോര്‍ട്ടര്‍മാര്‍ക്ക് നല്‍കിയ പ്രസ് കാര്‍ഡുകള്‍ പിന്‍വലിക്കാനും തീരുമാനി ച്ചിട്ടുണ്ട്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ താത്പര്യ പ്രകാരമാണ് ചാനല്‍ അടച്ചു പൂട്ടാനൊരുങ്ങുന്നത്. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാനല്‍ നേരത്തെ അറബ് രാജ്യങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു.
അല്‍ ജസീറ ചാനല്‍ ഭീകരവാദത്തെ പിന്തുണക്കുന്നുവെന്നാണ് ആരോപണം. ഈജിപ്ത്, സഊദി അറേബ്യ, യു.എ.ഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളാണ് അല്‍ജസീറയെ വിലക്കിയിരുന്നത്. അതേസമയം
ജറുസലേമില്‍ അല്‍ജസീറ ചാനലിനും മാധ്യമപ്രവര്‍ത്തകര്‍ക്കും വിലക്കേര്‍പ്പെടുത്താനുള്ള ഇസ്രയേലിന്റെ തീരുമാനത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് അല്‍ ജസീറ വ്യക്തമാക്കി.
ഇസ്രയേലിന്റെ തീരുമാനം തള്ളുന്നതായും തീരുമാനം സംബന്ധിച്ചുള്ള പുരോഗതി സൂക്ഷ്മമായി നിരീക്ഷിച്ചശേഷം ഉചിതമായ നിയമ നടപടി സ്വീകരിക്കുമെന്നും അല്‍ജസീറ അധികൃതര്‍ വ്യക്തമാക്കി. പലസ്തീന്‍ മേഖലയില്‍ ഓഫ്‌കോമിന്റെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് വ്യവസ്ഥകള്‍ അനുസരിച്ചുള്ള പൊതുമാധ്യമ വ്യവസ്ഥകള്‍ പ്രകാരം മാധ്യമപ്രവര്‍ത്തനം തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല