<p>സ്വന്തം ലേഖകന്‍: അനധികൃത കുടിയേറ്റ മാഫിയാ തലവനെ ഇസ്രയേല്‍ ബ്രസീലിലെ അംബാസഡറാക്കി, സസ്വീകരിക്കാനാവില്ലെന്ന് ബ്രസീല്‍ സര്‍ക്കാര്‍. അധിനിവേശ വെസ്റ്റ് ബാങ്കില്‍ അനധികൃത കുടിയേറ്റ സംഘടനകള്‍ക്ക് നേതൃത്വം വഹിക്കുന്ന ഡാനി ദയാനെയാണ് ഇസ്രയേല്‍ അംബാസഡറായി ബ്രസീലിലേക്ക് അയച്ചത്.
എന്നാല്‍ ദയാനെ അംബാസഡറായി അംഗീകരിക്കാന്‍ ബ്രസീല്‍ തയ്യാറാകാത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിട്ടുണ്ട്. ദയാനെ ബ്രസീല്‍ അംഗീകരിച്ചില്ലെങ്കില്‍ നയതന്ത്ര ബന്ധങ്ങളുടെ വ്യാപ്തി ചുരുക്കുമെന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ബ്രസീലിന് മുന്നറിയിപ്പ് നല്‍കി.
ഫലസ്തീന്റെ ഭാഗമായ വെസ്റ്റ് ബാങ്കില്‍ അനധികൃതമായി കുടിയേറി താമസിക്കുകയും അനധികൃത കുടിയേറ്റ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ദയാനെ അംബാസഡറായി സ്വീകരിക്കാനാവില്‌ളെല്ലെന്ന് ബ്രസീലിലെ ഇടതുപക്ഷ സര്‍ക്കാര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രസീലിലെ മുന്‍ ഇസ്രായേലി സ്ഥാനപതി റിദ മന്‍സൂര്‍ കഴിഞ്ഞ ആഴ്ചയാണ് ജറൂസലമില്‍ തിരിച്ചത്തെിയത്.
ഫലസ്തീനിലെ അനധികൃത ജൂത കുടിയേറ്റങ്ങളെ ലോകരാഷ്ട്രങ്ങള്‍ തള്ളിപ്പറഞ്ഞിരിക്കെ ദയാന്റെ നിയമനം ബ്രസീല്‍ പ്രസിഡന്റ് അംഗീകരിക്കില്ലെന്ന് ബ്രസീലിയന്‍ നയതന്ത്ര കേന്ദ്രങ്ങള്‍ അറിയിച്ചു. ഫലസ്തീന്‍ രാഷ്ട്രത്തിന് ബ്രസീല്‍ അംഗീകാരം പ്രഖ്യാപിച്ച നടപടിയും ഇസ്രായേലിനെ ചൊടിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല