സ്വന്തം ലേഖകന്‍: ഇസ്രായേലിലെ ആദ്യ അറബ് ഫലസ്തീന്‍ ചാനല്‍ പ്രവര്‍ത്തനം തുടങ്ങി മണിക്കൂറുകള്‍ക്കകം പൂട്ടിച്ചു. ഫലസ്തീന്‍ 48 ടിവി സ്റ്റേഷന്‍ എന്ന ചാനലാണ് പ്രവര്‍ത്തനം തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അടച്ചുപൂട്ടാന്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസില്‍ നിന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇസ്രായേലിലെ ആദ്യ അറബ്, ഫലസ്തീന്‍ ചാനലെന്ന വിശേഷണവുമായാണ് ഫലസ്തീന്‍ 48 ടിവി പ്രവര്‍ത്തനം തുടങ്ങിയത്. ഫലസ്തീന്‍ അതോറിറ്റിയുടെ നിയന്ത്രണത്തില്‍ കീഴിലായിരുന്നു ചാനലിന്റെ പ്രവര്‍ത്തനം. വ്യാഴാഴ്ചയാണ് ചാനല്‍ ആരംഭിച്ചത്.
ഇസ്രായേലിലെ അറബ് ജനതയുടെ ജീവിതത്തിലും രാഷ്ട്രീയത്തിലും ഇടപെടല്‍ നടത്തുകയെന്നതായിരുന്നു ചാനലിന്റെ ലക്ഷ്യം. ചാനല്‍ ഉദ്ഘാടനത്തിന് ഫലസ്തീന്‍ വാര്‍ത്താവിതരണ മന്ത്രി റിയാദ് ഹസനും എത്തിയിരുന്നു.
എന്നാല്‍, ഇതുപോലൊരു ചാനലിന് ഇസ്രായേലില്‍ പ്രവര്‍ത്തിക്കാന്‍ നിയമ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേല്‍ വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ചുമതലയുള്ള നെതന്യാഹു ചാനല്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുകയായിരുന്നു. ഇസ്രായേല്‍ നടപടിയെ ഫലസ്തീന്‍ അതോറിറ്റി വിമര്‍ശിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല