1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2023

സ്വന്തം ലേഖകൻ: ജനങ്ങളുടെ പ്രതിഷേധം തെല്ലും വകവയ്ക്കാതെ ഇസ്രയേൽ പാർലമെന്റ് ജുഡീഷ്യറിക്ക് കൂച്ചുവിലങ്ങിട്ട് നിയമം പാസാക്കിയതോടെ രാജ്യം പുതിയ ദിശയിലേക്ക്. പ്രതിപക്ഷം ‘നാണക്കേട്’ എന്ന് മുദ്രാവാക്യം മുഴക്കുന്നതിനിടെ 64–0 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്.

ഇസ്രയേലിന്റെ ചരിത്രത്തിൽ അടുത്തകാലത്തൊന്നും ഇത്ര വലിയൊരു പ്രക്ഷോഭം ഉണ്ടായിട്ടില്ല. ദേശീയ പതാകയുമായി ജനം തെരുവുകളിൽ നിറഞ്ഞു. ആദ്യഘട്ടത്തില്‍തന്നെ ചില ദിവസങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. തലസ്ഥാനമായ ജറൂസലമിനു പുറമെ, മുന്‍തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമായ ടെല്‍അവീവും ഹൈഫ, ബീര്‍ഷേബ തുടങ്ങിയ മറ്റു നഗരങ്ങളും പട്ടണങ്ങളും സ്തംഭിച്ചു.

പല ദിവസങ്ങളിലായി പണിമുടക്കും കൂട്ട നിരാഹാര സമരങ്ങളും നടന്നു. പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും വസതികളുടെ മുന്നില്‍ ജനം തടിച്ചുകൂടി. എന്നിട്ടും നിയമം പാസാക്കാൻ തന്നെയായിരുന്നു നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുടെ തീരുമാനം.

പേസ് മേക്കർ ശസ്ത്രക്രിയയെത്തുടർന്ന് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പാർലമെന്റിലെത്തി വോട്ടെടുപ്പിൽ പങ്കാളിയായി. ആശുപത്രി വിട്ടുപോരാൻ സാധിക്കുന്ന സ്ഥിതിവിശേഷമല്ലായിരുന്നിട്ടുപോലും നെതന്യാഹു നേരിട്ടെത്തുകയായിരുന്നു. കാരണം, നെതന്യാഹു ഉൾപ്പെടെയുള്ളവർക്ക് ഈ നിയമം അത്രയേറെ പ്രാധാന്യമർഹിക്കുന്നതാണ്.

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരാനും കോടതി വിധികൾ പാർലമെന്റിലെ ഭൂരിപക്ഷ വോട്ട് ഉപയോഗിച്ച് അസാധുവാക്കാനുമുള്ള നിയമനിർമാണത്തിനാണു നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ കൂട്ടുകക്ഷി സർക്കാരിന്റെ നീക്കം. ‌

കടുത്ത പ്രതിഷേധത്തെത്തുടർന്നു മാർച്ചിൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതു മരവിപ്പിച്ചെങ്കിലും ഒത്തുതീർപ്പുനീക്കം പരാജയപ്പെട്ടതിനെത്തുടർന്നു പുനരുജ്ജീവിപ്പിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.