സ്വന്തം ലേഖകൻ: ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ടെല്‍ അവീവിലേക്ക് ഈ മാസം 14 വരെ വിമാനം ഉണ്ടായിരിക്കില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള സര്‍വീസ് ഒക്ടോബര്‍ 14 വരെ റദ്ദാക്കിയതായി എയര്‍ ഇന്ത്യയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇസ്രയേലിലെ സംഭവ വികാസങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് ആശങ്കവേണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് അറിയിച്ചു. ഇന്ത്യന്‍ എംബസി ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ ഇന്ത്യക്കാരോടും തങ്ങളുടെ വാസസ്ഥലത്തിന് സമീപങ്ങളിലായി സുരക്ഷിതമായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ എംബസിയുമായി ബന്ധപ്പെടാനും നിര്‍ദേശിച്ചിട്ടുണ്ട്’, വി.മുരളീധരന് പറഞ്ഞു.
സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേല്‍ ജനതയ്ക്ക് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുരളീധരന് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല