1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2023

സ്വന്തം ലേഖകൻ: ഇന്റർനെറ്റ്, ഫോൺ ബന്ധമറ്റ ഗാസ മുനമ്പിൽ ഇസ്രയേൽ സൈന്യം വ്യോമ, കരയാക്രമണം കടുപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഗാസയിൽ കടന്ന സേന പിൻവാങ്ങിയിട്ടില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. വിവിധ സ്ഥലങ്ങളിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടരുകയാണെന്നു ഹമാസ് പറഞ്ഞു. വടക്കൻ ഗാസയിലെ ഹമാസിന്റെ 150 ഭൂഗർഭതാവളങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടൂ.

ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ വെള്ളിയാഴ്ച രാത്രി ഇസ്രയേലിനുനേരെ തൊടുത്ത മിസൈൽ ലക്ഷ്യം തെറ്റി ഈജിപ്തിലെ താബയിൽ പതിച്ചു. വടക്കൻ ലബനൻ അതിർത്തിയിൽ ഹിസ്ബുല്ലയും ഇസ്രയേലും തമ്മിൽ ഷെല്ലാക്രമണം രൂക്ഷമായി.

വെള്ളിയാഴ്ച രാത്രിയിലെ കനത്ത ബോംബാക്രമണങ്ങളിലാണ് ഗാസയിലെ വാർത്താവിനിമയ സംവിധാനം പൂർണമായും തകർന്നതെന്ന് ടെലികോം സേവനദാതാക്കളായ പാൽടെൽ അറിയിച്ചു. ഫോൺ ബന്ധമില്ലാത്തതിനാൽ ഗാസയിലെ ആംബുലൻസ് സർവീസ് അടക്കം അടിയന്തര സേവനങ്ങൾ തടസ്സപ്പെട്ടതായി പലസ്തീൻ റെഡ് ക്രെസന്റ് സൊസൈറ്റി പറഞ്ഞു.

ലോകാരോഗ്യസംഘടനയുടെയും സന്നദ്ധസംഘടനകളുടെയും പ്രവർത്തകർക്കും പുറംലോകബന്ധമറ്റു. ഗാസയിലെ ജനങ്ങൾക്കു പരസ്പരം ബന്ധപ്പെടാനാവാത്ത സ്ഥിതിയുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.