സ്വന്തം ലേഖകൻ: ഇസ്രയേലിന് എതിരായ പോരാട്ടത്തിൽ ഹമാസിന് പിന്തുണ നൽകാൻ പൂർണ സജ്ജമെന്ന് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല. ഉചിതമായ സമയത്ത് ഹമാസിനൊപ്പം ചേരുമെന്ന് ഹിസ്ബുല്ല അറിയിച്ചു. ഹമാസ്–ഇസ്രയേൽ സംഘർഷം യാതൊരു അയവുമില്ലാതെ ഒരാഴ്ച പിന്നിടുമ്പോഴാണ് ഹിസ്ബുല്ല ഡപ്യൂട്ടി ചീഫ് നാസിം ഖസെമിന്റെ പ്രഖ്യാപനം.
‘ഈ സംഘർഷത്തിൽ ഹിസ്ബുല്ലയും ഭാഗമാണ്, ഞങ്ങളുടെ വീക്ഷണവും പദ്ധതിയും അനുസരിച്ച് അത് തുടരുകയും ചെയ്യും. ഞങ്ങൾ പൂർണ സജ്ജമാണ്, സമയം വരുമ്പോൾ ഞങ്ങൾ പ്രവർത്തിക്കും. അറബ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട രാജ്യങ്ങളും യുഎന്നിന്റെ പ്രതിനിധികളും ഞങ്ങളോട് യുദ്ധത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെടരുതെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അത് ഞങ്ങളെ ബാധിക്കില്ല. ഹിസ്ബുല്ലയ്ക്ക് അവരുടെ ധർമം എന്താണെന്ന് കൃത്യമായി അറിയാം.’’– ഹിസ്ബുല്ല ഡപ്യൂട്ടി ചീഫ് നയിം ഖസെ അറിയിച്ചു.
കഴിഞ്ഞ ദിവസം ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ റോയിട്ടേഴ്സിന്റെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വടക്കൻ ഇസ്രയേലിലെ ഒരു ടാങ്ക് വ്യൂഹത്തിനെതിരെ ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തുകയും ഹിസ്ബുല്ലയുടെ ഒരു താവളത്തിലേക്ക് ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല