സ്വന്തം ലേഖകന്‍: ഇറാക്കിലുള്ള ഇറാന്റെ ആയുധകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ക്കുമെന്ന് സൂചന നല്‍കി ഇസ്രയേല്‍ വിദേശകാര്യമന്ത്രി. സിറിയയില്‍ മാത്രം ആക്രമണം ഒതുക്കില്ലെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാന്‍ പറഞ്ഞു. ഇതില്‍ ഇറാക്കും ഉള്‍പ്പെടുമോയെന്ന ചോദ്യത്തിന്, ഇറാന്റെ എതു ഭീഷണിയും ചെറുക്കുമെന്ന് അദ്ദേഹം മറുപടി നല്കി.
ഇറാക്കിലെ ഷിയാ സഖ്യകക്ഷികള്‍ക്ക് ഇറാന്‍ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ കൈമാറിയെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞയാഴ്ച പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ആയുധവിന്യാസ കേന്ദ്രങ്ങളില്‍ ആക്രമം നടത്തിയേക്കുമെന്ന് ഇസ്രയേല്‍ സൂചന നല്‍കിയതെന്ന പ്രത്യേകയുമുണ്ട്.
എന്നാല്‍ ഇറാനും ഇറാക്കും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. സിറിയയില്‍ ഇറാന്‍ ആയുധം വിന്യസിച്ച സ്ഥലങ്ങളില്‍ ഇസ്രയേല്‍ പലവട്ടം ആക്രമണം നടത്തിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജരായിരിക്കാന്‍ ഇറാന്‍ നേതൃത്വം സൈന്യത്തോട് ആഹ്വാനം ചെയ്തത് കഴിഞ്ഞ ദിവസമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല