1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2024

സ്വന്തം ലേഖകൻ: ഇസ്രയേലിലെ നിർമാണമേഖലയിലേക്കുള്ള ഇന്ത്യൻ തൊഴിലാളികൾ അടുത്തയാഴ്ചമുതൽ എത്തിത്തുടങ്ങും. 700-1000 പേരുള്ള സംഘമായി ആകെ 10,000 തൊഴിലാളികളെത്തുമെന്ന് ഇസ്രയേൽസ് ബിൽഡേഴ്സ് അസോസിയേഷൻ (ഐ.ബി.എ.) അറിയിച്ചു.

ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെത്തുടർന്ന് പലസ്തീൻതൊഴിലാളികളെ ഇസ്രയേൽ വിലക്കിയതോടെയാണ് നിർമാണമേഖല പ്രതിസന്ധിയിലായത്. ഇന്ത്യയിൽനിന്ന് 10,000 പേരെയെടുക്കാൻ ഇസ്രയേൽസർക്കാർ അംഗീകാരം നൽകിയിരുന്നു.

നിർമാണമേഖലയിൽ 30,000-50,000 വിദേശതൊഴിലാളികളെ വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. മെക്സിക്കോ, കെനിയ, മലാവി, ശ്രീലങ്ക, ഉസ്ബെക്കിസ്താൻ എന്നിവിടങ്ങളിൽനിന്നും ആളെയെടുക്കാൻ ഐ.ബി.എ. നോക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.