1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2024

സ്വന്തം ലേഖകൻ: ലെബനനെ അക്ഷാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞു ആ സ്ഫോടനം. സ്ഫോടനത്തിൽ നിന്നുരക്ഷപ്പെട്ടവർ പേജറുകൾ മാത്രമല്ല മൊബൈലും ടാബും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ തന്നെയും ഇനി ഉപേക്ഷിച്ചേക്കാമെന്നാണ് ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് പ്രഫഷനൽ സ്റ്റഡീസിലെ സെന്റർ ഫോർ ഗ്ലോബൽ അഫയേഴ്‌സിൽ പരിശീലകനായ നിക്കോളാസ് റീസ് നിരീക്ഷിച്ചത്. റീസിന്റെ കണക്കുകൂട്ടലിൽ ചൊവ്വാഴ്ച നടന്ന ആക്രമണം ഹിസ്ബുല്ലയെ അവരുടെ ആശയവിനിമയ തന്ത്രങ്ങൾ മാറ്റാൻ നിർബന്ധിതരാക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

സെൽഫോണുകൾ ഉപയോഗിച്ചാൽ ട്രാക്ക് ചെയ്യാൻ ഇസ്രയേലിനു സാധിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് ഹിസ്ബുല്ല നേതാവ് ഹസൻ നസ്രുല്ല പേജർ ഉപയോഗിക്കാൻ ഹിസ്ബുല്ല അംഗങ്ങൾക്ക് നിർദേശം നൽകുന്നത്. അതുകൊണ്ടുതന്നെ ആശയവിനിമയത്തിനായി ഹിസ്ബുല്ല ഉപയോഗിച്ചിരുന്നത് പേജറുകളെയാണ്. എന്നാൽ മൊസാദ് അൽപം കൂടി കടന്നു ചിന്തിച്ചു. ഹിസ്ബുല്ലയെ ട്രാക്ക് ചെയ്യുകയല്ല, ഇല്ലാതാക്കുക എന്ന യുദ്ധതന്ത്രം. മൂവായിരം പേജറുകളാണ് ലെബനനിൽ പൊട്ടിത്തെറിച്ചത്. 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മൂവായിരത്തിലേറെ പേർക്ക് പരുക്കുപറ്റി.

തയ്‌വാൻ ആസ്ഥാനമായുള്ള ഗോൾഡ് അപ്പോളോ നിർമിച്ച 5000 പേജറുകളാണ് ഹിസ്ബുല്ല ഓർഡർ ചെയ്തത്. ഈ പേജറുകൾക്കുള്ളിലാണ് സ്ഫോടക വസ്തു മൊസാദ് ഒളിപ്പിച്ചത്. സ്കാനറുകളുൾപ്പെടെ ഒരു ഉപകരം ഉപയോഗിച്ചും കണ്ടെത്താനാകാത്ത വിധം രഹസ്യമായിട്ടായിരുന്നു മൂന്നു ഗ്രാമോളം സ്ഫോടക വസ്തു മൊസാദ് ഒളിപ്പിച്ചത്. അത് സജീവമാക്കാനുള്ള കോഡ് ചെയ്ത സന്ദേശമെത്തിയതും പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു. മാസങ്ങളോളം ഉപയോഗിച്ചിട്ടും മൊസാദ് ഒളിപ്പിച്ച ആ സ്ഫോടകവസ്തു കണ്ടെത്താൻ ഹിസ്ബുല്ലയ്ക്ക് സാധിച്ചില്ല. ഹിസ്ബുല്ലയുടെ ഏറ്റവും വലിയ ഇന്റലിജൻസ് പരാജയം.

തയ്‌വാൻ ആസ്ഥാനമായുള്ള ഗോൾഡ് അപ്പോളോ നിർമിച്ച 5,000 പേജറുകളാണ് ഹിസ്ബുല്ല ഗ്രൂപ്പ് ഓർഡർ ചെയ്തത്. ഈ വർ‌ഷം ആദ്യം തന്നെ ഇത് ലബനനിൽ എത്തിച്ചിരുന്നു. തായ്‌പേയ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ബ്രാൻഡ് ഉപയോഗിക്കാൻ അവകാശമുള്ള യൂറോപ്പിലെ ഒരു കമ്പനിയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ച പേജറുകൾ നിർമിച്ചതെന്ന് ഗോൾഡ് അപ്പോളോ സ്ഥാപകൻ ഹ്സു ചിങ്- കുവാങ് പറഞ്ഞു. ‘‘ഉൽപന്നം ഞങ്ങളുടേതല്ല. അതിൽ ഞങ്ങളുടെ ബ്രാൻഡ് ഉണ്ടായിരുന്നു എന്നു മാത്രം’’– ഉപകരണങ്ങൾ നിർമിച്ച കമ്പനിയുടെ പേര് പറയാതെ അദ്ദേഹം പ്രതികരിച്ചു.

ഇസ്രയേലിന്റെ ലൊക്കേഷൻ ട്രാക്കിങ്ങിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹിസ്ബുല്ല പോരാളികൾ ആശയവിനിമയത്തിനുള്ള കുറഞ്ഞ സാങ്കേതിക മാർഗമായ പേജറുകൾ ഉപയോഗിക്കുന്നത്. ‘‘മൊസാദ് പേജറുകൾക്കുള്ളിൽ ഒരു ബോർഡ് കുത്തിവച്ചിട്ടുണ്ട്. അതിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നു. ഇത് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഏതെങ്കിലും ഉപകരണമോ സ്കാനറോ ഉപയോഗിച്ച് പോലും കണ്ടെത്താനാകില്ല’’ – വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സ്ഫോടകവസ്തുക്കൾ സജീവമാക്കാൻ കോഡ് ചെയ്ത സന്ദേശം അയച്ചപ്പോഴാണ് മൂവായിരം പേജറുകൾ പൊട്ടിത്തെറിച്ചത് എന്നാണു സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.