സ്വന്തം ലേഖകന്‍: ഇസ്രയേലിലെ മിഗ്ദലില്‍ 2,000 വര്‍ഷം പഴക്കമുള്ള സുഗന്ധദ്രവ്യ പാത്രം കണ്ടെത്തി, പാത്രത്തിന് ബൈബിള്‍ ബന്ധമുണ്ടെന്ന് വിദഗ്ദര്‍. ഗലീല കടല്‍ത്തിരത്ത് മഗ്ദലന മറിയത്തിന്റെ ജന്മസ്ഥലം എന്നു കരുതുന്ന പ്രദേശത്തുനിന്നാണു പാത്രം കണ്ടെത്തിയത്.
യഹൂദ പുരോഹിതര്‍ ഉപയോഗിച്ചിരുന്നതാണ് പാത്രമെന്ന് ഗവേഷകര്‍ അറിയിച്ചു. ‘മഹ്ത’ എന്ന് അറിയപ്പെട്ടിരുന്ന ഈ പാത്രം വെങ്കലത്തിലാണു നിര്‍മിച്ചിരിക്കുന്നത്. മതപരമായ ചടങ്ങുകള്‍ക്കാണു അക്കാലത്ത് മഹ്ത ഉപയോഗിച്ചിരുന്നത്.
ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ മഹ്തയെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. വെങ്കലത്തില്‍ തീര്‍ത്ത മറ്റു പാത്രങ്ങളും വസ്തുക്കളും ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. മഗ്ദലന മറിയത്തിന്റെ ജനനസ്ഥലം എന്ന പേരില്‍ അറിയപ്പെടുന്ന ഇവിടെനിന്നു പാത്രം ലഭിച്ചതോടെ അഭ്യൂഹങ്ങളുടെ പ്രളയമാണ് സമൂഹ മാധ്യമങ്ങളില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല