1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2019

സ്വന്തം ലേഖകൻ: ഇസ്രയേലില്‍ ഐക്യസര്‍ക്കര്‍ രൂപീകരിക്കുന്നതിനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ നീക്കത്തിന് കനത്ത തിരിച്ചടി. നെതന്യാഹുവിന് കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറല്ലന്ന് ഏറ്റവും വലിയ ഒറ്റ കക്ഷി ബ്ലൂ ആന്‍റ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നി ഗ്രാന്‍റ് പറഞ്ഞു.

ഇതോടെ രാജ്യത്ത് രണ്ടാം വട്ടവും മന്ത്രി സഭ രൂപീകരിക്കാനുള്ള നെതന്യാഹുവിന്‍റെ നീക്കങ്ങളും പ്രതിസന്ധിയിലായി. അഴിതിക്കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അഭിഭാഷകന്‍ അറ്റോര്‍ണി ജനറലിനു മുന്നില്‍ ഹാജരായതിന് പിന്നാലെയാണ് ബ്ലൂ ആന്‍റ് വൈറ്റ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.

നിരവധി അഴിമതിക്കേസുകളില്‍ പ്രതിസ്ഥാനത്തുള്ള നെതന്യാഹുവിന് ഏത് വിധേനയും അധികാരം നിലനിര്‍ത്തിയേ മതിയാകൂ. ഭരണം നിലനിര്‍ത്താന്‍ മുഖ്യ എതിരാളിയും മുന്‍ സൈനിക മേധാവികൂടിയായ ബെന്നി ഗാന്റസ് നയിക്കുന്ന ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുക എന്നതാണ് നെതന്യാഹു കണ്ടിരിക്കുന്ന പോംവഴി.

എന്നാല്‍ ബെന്നി ഗാന്റസാകട്ടെ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവായ തന്നെ മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിക്കും എന്ന പ്രതീക്ഷയിലും. നൂറ്റി ഇരുപതംഗ പാര്‍ലമെന്റില്‍ (നെസ്റ്റ്) 25. 93 ശതമാനം വോട്ടുകളും 33 സീറ്റുകളും നേടി ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോള്‍ 20. 09 ശതമാനം വോട്ടും 31 സീറ്റുകളും നേടാനെ ലിക്കുഡ് ലിബറല്‍ പാര്‍ട്ടിക്കായുള്ളൂ.

അറബ് ന്യൂനപക്ഷ വിഭാഗത്തിന്റെ പാര്‍ട്ടിയായ ജോയിന്റ് ലിസ്റ്റ് പാര്‍ട്ടിയാകട്ടെ 10. 62 ശതമാനം വോട്ടുകളും 13 സീറ്റുകളും സ്വന്തമാക്കി മറ്റു പാർട്ടികളെ ഞെട്ടിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ചട്ടങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് ഒന്നുകില്‍ എനിക്കൊപ്പം അല്ലെങ്കില്‍ രാജ്യത്തിന്റെ ശത്രുക്കള്‍ക്കൊപ്പം എന്ന മുദ്രാവാക്യം ഉയര്‍ത്തി വംശീയ കാർഡ് ഇറക്കി കളിച്ചതാണ് നെതന്യാഹിന് തിരിച്ചടി ആയതെന്നാണ് കണക്കുകൂട്ടൽ.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.