1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2018

സ്വന്തം ലേഖകന്‍: മോദി വിപ്ലവകാരിയായ നേതാവ്; ഇന്ത്യന്‍ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഡല്‍ഹിയില്‍. മോദിയുമായി ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയെ ‘വിപ്ലവകാരിയായ നേതാവ്’ എന്നു വിശേഷിപ്പിച്ചത്. ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് നെതന്യാഹു ഇന്ത്യയിലെത്തിയത്.

അതേസമയം, ഇന്ത്യയില്‍ വന്ന് ‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുമായി സഹകരിക്കാന്‍ ഇസ്രയേലിലെ പ്രതിരോധ കമ്പനികളെ മോദി ക്ഷണിച്ചു. ഉദാരവല്‍ക്കരിച്ച വിദേശനിക്ഷേപ നയത്തിന്റെ ഗുണഭോക്താക്കളാകാനും അദ്ദേഹം ഇസ്രയേല്‍ കമ്പനികളെ ആഹ്വാനം ചെയ്തു.

നയതന്ത്രതലത്തില്‍ നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം വിവിധ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പിട്ടു. സൈബര്‍ സുരക്ഷ, ഗ്യാസ് ആന്‍ഡ് ഓയില്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും കരാറുകള്‍ക്ക് രൂപം നല്‍കിയത്. അതേസമയം, ജറുസലം വിഷയത്തില്‍ ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ ഇസ്രയേലിനെതിരെ വോട്ടു ചെയ്തതും ചര്‍ച്ചാവിഷയമായതായാണ് റിപ്പോര്‍ട്ട്. വിഷയം ചര്‍ച്ചയ്‌ക്കെടുത്തെങ്കിലും കേവലം ഒരു വിഷയത്തെച്ചൊല്ലി ഉഭയകക്ഷി ബന്ധം മോശമാക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് ഇരുപക്ഷവും എത്തിയത്.

ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ തീരുമാനിച്ചതായി ചര്‍ച്ചകള്‍ക്കു ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി അറിയിച്ചു. കൃഷി, ശാസ്ത്ര സാങ്കേതിക മേഖല, സുരക്ഷ തുടങ്ങിയ മേഖലകളിലാണ് ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുകയെന്നും അദ്ദേഹം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.