ഗസ്സയിലേതിന് സമാനമായി ലബനാന്‍ അതിര്‍ത്തിയിലും ഇസ്രായേല്‍ കൂറ്റന്‍മതില്‍ നിര്‍മിക്കുന്നു. കിലോമീറ്ററുകളോളം നീളത്തിലും ഏകദേശം പത്ത് മീറ്റര്‍ ഉയരത്തിയും നിര്‍മിക്കുന്ന മതിലിന്റെ പ്രവൃത്തി തിങ്കളാഴ്ച തുടങ്ങിയതായി ഇസ്രായേല്‍ സൈനിക വക്താവ് അറിയിച്ചു. ലബനാനില്‍ നിന്നുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായാണ് മതില്‍ നിര്‍മാണമെന്ന് ഇസ്രായേല്‍ സൈനികവൃത്തങ്ങള്‍ എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
മതില്‍ നിര്‍മാണത്തിന് ലബനാനിലെ യുനൈറ്റഡ് നാഷന്‍സ് ഇന്‍ടെറിം ഫോഴ്സിന്റെ (യൂനിഫില്‍)സഹായമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. 1978ല്‍ ഇസ്രായേലിന്റെ ലബനാന്‍ അധിനിവേശത്തെ തുടര്‍ന്നാണ് യു.എന്‍ മുന്‍കൈയെടുത്ത് യൂനിഫിലിനെ ഇരു രാജ്യങ്ങളും അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ വിന്യസിച്ചത്. ദക്ഷിണ ലബനാന്‍ അതിര്‍ത്തിയിലെ ഫാത്തിമ ഗേറ്റില്‍ യൂനിഫില്‍ കമ്പിവേലി സ്ഥാപിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 2006ല്‍ ഇസ്രായേല്‍ അഴിച്ചുവിട്ട രൂക്ഷമായ ആക്രമണത്തില്‍ സിവിലിയന്മാരടക്കം 1200 പേര്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല