1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2016

സ്വന്തം ലേഖകന്‍: ഇസ്രയേലിലെ കാട്ടുതീ അണച്ചു, പലസ്തീന് പ്രത്യേകം നന്ദി പറഞ്ഞ് ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹൂ. തീയണക്കാന്‍ അഗ്‌നിശമന സേനയേയും ട്രക്കുകളും അയച്ചതിനാണ് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന് നെതന്യാഹൂ നന്ദി പറഞ്ഞത്. ഇസ്രയേലി നഗരമായ ഹൈഫായിലെ തീ അണയ്ക്കുന്നതിനായി പലസ്തീന്‍ അഥോറിട്ടി എട്ടു ട്രക്കുകള്‍ അയച്ചുകൊടുത്തിരുന്നു.

കാട്ടുതീയില്‍ ഹൈഫയില്‍ 9880 ഏക്കര്‍ സ്ഥലം കത്തിനശിച്ചു. നഗരത്തിലെ ജനങ്ങളില്‍ പകുതിയോളം പേരെ ഒഴിപ്പിക്കുകയും ചെയ്തു. അധിനിവേശ വെസ്റ്റ്ബാങ്കില്‍ രമല്ലയ്ക്കു സമീപമുള്ള ഹലാമിഷ് യഹൂദ പാര്‍പ്പിട കേന്ദ്രത്തിലെ തീ അണയ്ക്കാനായി രണ്ടു ട്രക്കുകള്‍ പലസ്തീന്‍ അതോറിറ്റി അയച്ചിരുന്നു. ഹലാമിഷിലെ 40 യഹൂദ പാര്‍പ്പിടങ്ങള്‍ കത്തി നശിച്ചു. നാലുപേര്‍ക്കു പരിക്കേറ്റു.

ഗ്രീസ്, തുര്‍ക്കി, റഷ്യ, സൈപ്രസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ വിമാനങ്ങളും തീഅണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചു.
ഇസ്രയേലും വെസ്റ്റ്ബാങ്കുമുള്‍പ്പെടെ എല്ലാ സ്ഥലത്തെയും തീ അണച്ചെന്ന് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച കാട്ടുതീ ഇന്നലെയാണു പൂര്‍ണമായും അണയ്ക്കാനായത്. ഇതിനിടെ ചില സ്ഥലങ്ങളില്‍ മനപ്പൂര്‍വം തീകൊളുത്തിയതാണെന്ന് ആരോപിച്ച് 23 പേരെ ഇസ്രയേലി പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.