സ്വന്തം ലേഖകന്‍: ഇസ്രയേലിന്റെ ഷെല്‍ വായില്‍ വീണുപൊട്ടി പരക്കം പരക്കം പായുന്ന യുവാവ്; സമൂഹ മാധ്യമങ്ങളില്‍ ഞെട്ടലായി പലസ്തീനില്‍ നിന്നുള്ള ചിത്രം. ഇസ്രയേല്‍ സൈന്യത്തിനെതിരെ പലസ്തീന്‍ സമരക്കാര്‍ നടത്തിയ ശക്തമായ പ്രക്ഷോഭത്തിനിടെ വായില്‍നിന്നും മൂക്കില്‍നിന്നും പുറത്തേക്കു വമിക്കുന്ന പുകയുമായി പരക്കം പായുന്ന മനുഷ്യന്റെ ചിത്രമാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടിരിക്കുന്നത്.
ജറുസലേം ദിനത്തോടനുബന്ധിച്ചാണ് ആയിരത്തിലേറെ വരുന്ന പലസ്തീന്‍ സമരക്കാര്‍ ഗാസ അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തിയത്. സമരക്കാരെ നേരിടുന്നത് ഇസ്രയേല്‍ സൈന്യം കര്‍ണ്ണീര്‍ വാതക ഷെല്ലുകള്‍ വര്‍ഷിച്ചു. ഇതിനിടയിലാണ് കല്ലേറു നടത്തിയ പ്രക്ഷോഭകരെ നോക്കിനില്‍ക്കുകയായിരുന്ന ഹയ്തം അബു സബ്‌ല (23)യുടെ മുഖത്ത് കണ്ണീര്‍ വാതക ഷെല്‍ പതിച്ചത്.
ഷെല്ലിന്റെ ഭാഗം വായ്ക്കുള്ളില്‍ കടന്ന് വായില്‍നിന്നും മൂക്കില്‍ നിന്നും കണ്ണീര്‍ വാതകം പുറത്തേക്കു വമിക്കുന്ന നിലയില്‍ പരക്കംപായുന്ന മനുഷ്യന്റെ ചിത്രമാണ് റോയിട്ടേഴ്‌സ് പുറത്തുവിട്ടിരിക്കുന്നത്. ഇയാള്‍ക്ക് മുഖത്തും നെഞ്ചത്തും മാരകമായി പരിക്കേറ്റിട്ടുമുണ്ട്. റോയിട്ടര്‍ ഫോട്ടോഗ്രാഫര്‍ ഇബ്രാഹിം അബു മുസ്തഫയാണ് ചിത്രം പകര്‍ത്തിയത്.
വായില്‍നിന്നും മൂക്കില്‍നിന്നും പുക വമിപ്പിച്ചുകൊണ്ട് തന്റെ നേര്‍ക്ക് ഓടിവരുന്ന മനുഷ്യന്റെ ദൃശ്യം ഭയപ്പെടുത്തുന്നതായിരുന്നെന്ന് ഇബ്രാഹിം അബു മുസ്തഫ പറഞ്ഞു. നിലത്തുവീണ അബു സബ്‌ലയെ വൈദ്യസംഘം ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ഇയാളുടെ ശരീരത്തുനിന്ന് വാതക ഷെല്ലിന്റെ ഭാഗം നീക്കംചെയ്തതായി ഗാസയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ അബു ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല