സ്വന്തം ലേഖകന്‍: ജറുസമേലിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടി, പലസ്തീനില്‍ രക്തരൂക്ഷിതമായ പ്രതിഷേധം തുടരുന്നു, കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. നേരത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ അറബ് ലോകത്ത് പ്രതിഷേധം ശക്തമായിരുന്നു. ഗസ്സയിലും വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലമിലും യുവാക്കള്‍ മുദ്രാവാക്യങ്ങളുമായി തെരിവിലിറങ്ങി.
പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമര്‍ത്താനുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ശ്രമം അക്രമത്തില്‍ കലാശിച്ചു. പൊലീസ് ആക്രമണങ്ങളില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജുമുഅ നമസ്കാരത്തിനുശേഷമായിരുന്നു പ്രതിഷേധം നടന്നത്. വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ ആക്രമിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് 18 വയസ്സുള്ള മുഹമ്മദ് ആമിനെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നു.
മണിക്കൂറുകള്‍ക്കകം മറ്റൊരു പലസ്തീനി കൂടി സമാനരീതിയില്‍ കൊല്ലപ്പെട്ടു. ഗസ്സ അതിര്‍ത്തിയില്‍ രണ്ട് ഫലസ്തീനികള്‍ കൂടി വെടിയേറ്റു മരിച്ചതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രയേല്‍ സൈന്യം ക്രൂരമായാണ് പ്രത്യാക്രമണം നടത്തുന്നതെന്ന് പലസ്തീന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല