സ്വന്തം ലേഖകന്‍: ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ, ബഹിരാകാശ രംഗത്തെ റഷ്യയുടെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഇന്ത്യ. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ ചരിത്രത്തിലേക്കുള്ള കുതിപ്പില്‍ പിഎസ്എല്‍വി സി 37 റോക്കറ്റാണ് 104 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക് പറന്നത്.
ഒറ്റയടിക്ക് ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കുക എന്ന റഷ്യയുടെ ലോക റെക്കോഡ് ഇതോടെ ഇന്ത്യ തകര്‍ത്തു. ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന് സ്പേസ് കേന്ദ്രത്തില്‍നിന്നുമാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. ഐഎസ്ആര്‍ഒ ഇതാദ്യമായാണ് ഒറ്റദൗത്യത്തില്‍ നൂറിലേറെ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്.
മൂന്ന് ഇന്ത്യന്‍ ഉപഗ്രഹങ്ങളും 101 ചെറിയ വിദേശ ഉപഗ്രഹങ്ങളുമാണ് ബഹിരാകാശത്തേക്ക് കുതിച്ചത്. 2014ല്‍ ഒറ്റദൗത്യത്തില്‍ 37 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ച് റഷ്യ കരസ്ഥമാക്കിയ റെക്കോഡാണ് നൂറിലധികം ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ച് ഇന്ത്യ തിരുത്തിയത്.
മൂന്ന് ഇന്ത്യന്‍ ഉപഗ്രഹങ്ങളും 101 ചെറിയ വിദേശ ഉപഗ്രഹങ്ങളുമാണ് ഒറ്റ ദൗത്യത്തില്‍ ബഹിരാകാശത്തേക്ക് കുതിച്ചത്. ശുക്രനിലേക്കുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യത്തിനും ചൊവ്വയിലേക്ക് വീണ്ടും പര്യവേഷണം നടത്താനും ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ തയാറെടുക്കുന്നുണ്ട്. ഭൂമിയോട് ഏറ്റവും അടുത്തു കിടക്കുന്ന ശുക്രനിലേക്കും ചുവന്ന ഗ്രഹമായ ചൊവ്വയിലേക്കും ഇന്ത്യ ഉടന്‍ പര്യവേഷണ വാഹനങ്ങള്‍ അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല