സ്വന്തം ലേഖകന്‍: ഒറ്റ റോക്കറ്റില്‍ 20 ഉപഗ്രഹങ്ങള്‍, ചരിത്രനേട്ടത്തിന് ഒരുങ്ങി ഐഎസ്ആര്‍ഒ. ഒറ്റ വിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ച് അപൂര്‍വ നേട്ടം ലക്ഷ്യമിടുന്ന ഐ.എസ്.ആര്‍.ഒ. ഐയുടെ സി 34 റോക്കറ്റ് ജൂണ്‍ 22 ന് രാവിലെ 9.25 നാണ് ശ്രീഹരിക്കോട്ടയില്‍ നിന്നു കുതിച്ചുയരുക.
പി.എസ്.എല്‍.വി റോക്കറ്റിന്റെ വിവിധ ഭാഗങ്ങള്‍ സംയോജിപ്പിക്കുന്ന പ്രക്രിയ ഇപ്പോള്‍ സതീഷ് ധവാന്‍ സ്‌പേയിസ് സെന്ററില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇന്തോനേഷ്യ, ജര്‍മനി, കാനഡ, അമേരിക്ക, തുടങ്ങി 17 രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ചെന്നൈ സത്യഭാമ സര്‍വകലാശാലയുടെ സത്യഭാമസാറ്റ് എന്ന ഉപഗ്രഹവും, പൂനെ കോളെജ് ഓഫ് എന്‍ജിനിയറിങ്ങിന്റെ സ്വയം എന്ന ഉപഗ്രഹവുമായിരിക്കും വിക്ഷേപിക്കുക.
ഉപഗ്രഹങ്ങളുടെ മൊത്തം ഭാരം 1,288 കിലോഗ്രാം ആണ്. വാണിജ്യാടിസ്ഥാനത്തില്‍ ഐ.എസ്.ആര്‍ ഒ യ്ക്ക് ഇതു മികച്ച നേട്ടമായിരിക്കും എന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. നിലവില്‍ ചെലവു കുറഞ്ഞ ഉപഗ്രഹ വിക്ഷേപണം വാഗ്ദാനം ചെയ്യുന്ന ഇന്ത്യന്‍ സ്‌പേസ് ഏജന്‍സി സാമ്പതിക ശേഷി കുറഞ്ഞ രാജ്യങ്ങളുടെ പ്രതീക്ഷയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല